നിതംബത്തില്‍ പിടിച്ച സംഭവം: നടിയോട് മാപ്പ് ചോദിച്ച് ജോര്‍ജ് ബുഷ്

ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ നടിയുടെ നിതംബത്തില്‍ കയറിപ്പിടിച്ച സംഭവത്തില്‍ തൊണ്ണൂറ്റി മൂന്നുകാരനായ അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ് മാപ്പ് ചോദിച്ചു. ജോര്‍ജ് ബുഷ് മാപ്പു പറഞ്ഞതായ വാര്‍ത്ത ഡെയ്‌ലി മെയിലാണ് പുറത്തു വിട്ടത്.

‘ആരേയും വേദനിപ്പിക്കാനോ മാനസിക സമ്മര്‍ദ്ധത്തിലാക്കാനോ ബുഷ് ഉദ്ദേശിച്ചിട്ടില്ല. കാണിച്ച ചെറിയ തമാശ ഹീതര്‍ ലിന്‍ഡിനെ വേദനിപ്പിച്ചെങ്കില്‍ മാപ്പു ചോദിക്കുന്നു.’ ബുഷിന്റെ വാര്‍ത്താക്കുറിപ്പിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വീല്‍ചെയറിലിരുന്ന് അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ് തന്നെ കയറിപ്പിടിച്ചതായി ഹോളിവുഡ് സുന്ദരി ഹീതര്‍ ലിന്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.

ഒരു സ്‌ക്രീനിംഗിനിടെ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ് ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ് മുപ്പത്തിനാലുകാരി താരസുന്ദരിയുടെ നിതംബത്തില്‍ പിടിച്ചത്.

‘അമേരിക്കന്‍ പ്രസിഡണ്ടുമാരോട് എനിക്ക് ബഹുമാനമാണ്. എന്നാല്‍ ബറാക് ഒബാമ, ജോര്‍ജ് എച്ച് ഡബ്ലിയു ബുഷുമൊത്ത് നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ടു.

അതെന്റെ മനസിനെ ശരിക്കും അലട്ടി. ഇതേ പോലുളള ഒരു ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോഴാണ് ജോര്‍ജ് എച്ച് ഡബ്ലിയു ബുഷ് എന്നെ കയറിപ്പിടിച്ചത്.’

‘അയാളെനിക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയില്ല. എന്നാല്‍ വീല്‍ചെയറിലിരിക്കുമ്പോള്‍ എന്റെ നിതംബത്തില്‍ പിടിക്കുകയായിരുന്നു. ഭാര്യ ബാര്‍ബറ ബുഷും അടുത്തുണ്ടായിരുന്നു. ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ഒരു അശ്ലീല തമാശ പറഞ്ഞ് അയാള്‍ വീണ്ടും നിതംബത്തില്‍ പിടിച്ചു.

ഇതു കണ്ടപ്പോള്‍ ഭാര്യ കണ്ണുരുട്ടി. അയാളുടെ അടുത്തു നില്‍ക്കരുതായിരുന്നുവെന്നാണ് സെക്യൂരിറ്റി ഓഫീസര്‍ എന്നോട് പറഞ്ഞത്.’-ഹീതര്‍ ലിന്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News