മലവിസര്‍ജനം നടത്തിയ സ്ത്രീയുടെ ഫോട്ടോയെടുത്ത ബി ജെ പി നേതാവിനെതിരെ കേസ്

മലവിസര്‍ജനം നടത്തുകയായിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത ബി ജെ പി നേതാവിനെതിരെ കേസ്.

പ്രദീപ് ഭട്ടിനെതിരെയാണ് പൊലീസ് കേസ്

മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ബി ജെ പി ഡിവിഷണല്‍ പ്രസിഡന്റ് പ്രദീപ് ഭട്ടിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പൊതുസ്ഥലത്ത് മലവിസര്‍ജനം നടത്തുകയായിരുന്ന സ്ത്രീയുടെ ഫോട്ടോ പ്രദീപ് ഭട്ട് എടുക്കുകയും അവരെ അപമാനിക്കുകയും ചെയ്തെന്നാണ് പരാതി. സ്ത്രീയുടെ പരാതിയിലാണ് പോലീസ് നടപടിയെന്ന് മധ്യപ്രദേശിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് 354സി, ഐ പി സി 294 എന്നീ സെക്ഷനുകളെ അടിസ്ഥാനമാക്കിയാണ്
കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റൊരു സ്ത്രീയെ അപമാനിക്കാന്‍ പ്രദീപ് ശ്രമിച്ചതിന്റെ ദൃക്സാക്ഷിയാണ് ഈ യുവതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News