
വര്‍ഷങ്ങളായി 350 cc ബൈക്ക് വിപണിയില്‍ മേല്‍ക്കോയ്മ തുടരുന്ന റോയല്‍ എന്‍ഫീല്‍ഡിന് ഒരു എതിരാളി ആയിട്ടാണ് സ്പോര്‍ട്സ് ക്രൂയിസര്‍ ഡോമിനാര്‍ 400 നെ ബജാജ് വിപണിയില്‍ അവതരിപ്പിച്ചത്.
വമ്പന്‍ തുക മുടക്കി ചിത്രീകരിച്ച പരസ്യങ്ങല്‍ സാമൂഹിക മാധ്യമങ്ങളില്‍ ചലനം സൃഷ്ടിച്ചു. എന്നാല്‍ വിപണിയില്‍ ഇതെത്രമാത്രം സ്വാധീനം ഉണ്ടാക്കിയെന്നത് ചോദ്യമാണ്. രാജ്യാന്തര വിപണിയില്‍ ഡോമിനാറിന് പ്രചാരം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ മോഡലിന്റെ കയറ്റുമതിയിലേക്കാണ് ഇപ്പോള്‍ കമ്പനിയുടെ ശ്രദ്ധ.
യുഎം റെനഗേഡിനെയും ബജാജ് ലക്ഷ്യമിടുന്നുണ്ട്
എന്‍ഫീല്‍ഡുകള്‍ക്ക് എതിരെ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ അവഞ്ചറിന്റെ വമ്പന്‍ പതിപ്പിനെ അണിയറയില്‍ ബജാജ് ഒരുക്കുകയാണ്. കൂടുതല്‍ കരുത്താര്‍ന്ന പുത്തന്‍ അവഞ്ചറിനെ ബജാജ് ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
റോയല്‍ എന്‍ഫീല്‍ഡ് 500, തണ്ടര്‍ബേര്‍ഡ് 350 മോഡലുകള്‍ക്ക് എതിരെ അവഞ്ചര്‍ 400 സിസി പതിപ്പിനെയാകും ബാജാജ് അവതരിപ്പിക്കുക.
റോയല്‍ എന്‍ഫീല്‍ഡിന് പുറമെ യുഎം റെനഗേഡിനെയും അവഞ്ചര്‍ ലക്ഷ്യമിടുന്നുണ്ട്.
ഡോമിനാര്‍ 400 ല്‍ ബജാജ് നല്‍കിയിട്ടുള്ള 373 സിസി എഞ്ചിന് തന്നെയാകും പുതിയ അവഞ്ചര്‍ 400 ലും ഇടംപിടിക്കാന്‍ സാധ്യത. നിലവില്‍ പള്‍സര്‍ നിരയില്‍ നിന്നും കടമെടുത്ത എഞ്ചിനുകളിലാണ് അവഞ്ചര്‍ അണിനിരക്കുന്നത്.
പുത്തന്‍ 373 സിസി എഞ്ചിനെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടി പുതുക്കിയ ഫ്രെയിമും അവഞ്ചര്‍ 400 ല്‍ ഒരുങ്ങും. 35 bhp കരുത്തുും 35 Nm torque ഉം ഉള്ളതാണ് ഡോമിനാര്‍ 400 എഞ്ചിന്‍.
ഫോര്‍-വാല്‍വ് ഹെഡ്, ലിക്വിഡ്-കൂളിംഗ്, ട്രിപിള്‍ സ്പാര്‍ക്ക് പ്ലഗുകള്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്നിങ്ങനെ നീളുന്നതാണ് ഡോമിനാറിന്റെ എഞ്ചിന്‍ ഫീച്ചറുകള്‍.
ഇതേ ഫീച്ചറുകള്‍ എല്ലാം അവഞ്ചര്‍ 400 ലും ഒരുങ്ങും. കൂടാതെ ഡോമിനാര്‍ 400 ന് സമാനമായി ഡ്യൂവല്‍ ചാനല്‍ എബിഎസും പുതിയ ക്രൂയിസര്‍ നല്‍കുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here