നിന്നുകത്തിയ മകള്‍ക്കും ഭാര്യയ്ക്കും പിന്നാലെ ഇസക്കിമുത്തുവും യാത്രയായി; പരാതികളൊന്നുമില്ലാത്ത ലോകത്തിലേക്ക്; തീരാത്ത നൊമ്പരം

തിരുനല്‍വേലി: കളക്ട്രേറ്റില്‍ പരാതി പറയാന്‍ വന്ന ശരണ്യയും അക്ഷയ ഭരണികയും അമ്മയും നിന്ന് കത്തി മരിച്ചത് ലോകത്തെ ഞെട്ടിച്ചിരുന്നു. അന്തര്‍ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായ സംഭവത്തിലെ വേദന വര്‍ദ്ദിക്കുകയാണ്.

ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ ഇസക്കിമുത്തുവും ഭാര്യക്കും മക്കള്‍ക്കും പിന്നാലെ യാത്രയായി. കളക്ട്രേറ്റിനു മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.

പരാതി നല്‍കാന്‍ കലക്ട്രേറ്റില്‍

ഇസൈക്കിമുത്തുവിന്റെ ഭാര്യയും രണ്ട് പെണ്‍മക്കളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വട്ടിപ്പലിശക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ കലക്ട്രേറ്റിലെത്തിയതായിരുന്നു. പരാതികളുടെ ഹിയറിംഗ് തുടങ്ങുന്നതിന് തൊട്ട് മുന്‍പ് ഇവര്‍ കൈയില്‍ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

1.45ലക്ഷം കടമായി വാങ്ങിയത് പലിശയടക്കം 2.34ലക്ഷമായി തിരികെ നല്‍കി. എന്നിട്ടും ഭീഷണി തുടര്‍ന്നു. ഒടുവില്‍ ഭീഷണി സഹിക്കാനാകാതെ വന്നപ്പോള്‍ കുടുബം കലക്ടറേറ്റിലെത്തി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി.

മുന്‍പ് ആറു തവണ ഇതേ കലക്ടറുടെ മുന്നില്‍ വന്നിട്ടുണ്ട്. പരാതി ഓരോ തവണയും പൊലീസ് സ്റ്റേഷനിലേക്കു പോകും. വട്ടിപ്പലിശക്കാരുടെ ഭാഗം ന്യായമെന്നു തോന്നുന്ന പൊലീസ് അതങ്ങു കീറും. പലിശ പലിശയുടെ പലിശയും അടച്ച് മതിയായ കുടുംബം ഒടുവില്‍ മരണമാണ് എളുപ്പവഴിയെന്ന് കരുതുകയായിരുന്നിരിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News