മേക്ക് ഓവര്‍ കണ്ട് താരത്തെ തിരിച്ചറിയാനാകുന്നില്ല; അമ്പരന്ന് ആരാധകര്‍

സിനിമാ താരങ്ങള്‍ കഥാ പാത്രങ്ങള്‍ക്കായി മേക്ക് ഓവര്‍ നടത്തുന്നത് പതിവാണ്. പക്ഷെ ഈ താരത്തിന്റെ മാറ്റം ഞെട്ടിക്കുന്നതാണ്.

ടോളിവുഡ് താരം റാണ ദഗ്ഗുബാട്ടിയാണ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ഫോട്ടോ കണ്ടിട്ട് പലരും അത് റാണയാണെന്ന് വിശ്വസിച്ചിട്ടില്ല.

ഒരു സെല്‍ഫിയാണ് താരം ആരാധകര്‍ക്കായി ട്വിറ്റര്‍ പേജില്‍ പങ്കുവച്ചത്

താടി ഇല്ലാത്ത റാണയാണ് ചിത്രത്തിലുളളത്.താടി പോയിരിക്കുന്നു. മറ്റൊരു കാലഘട്ടത്തിലേക്ക് കടക്കുകയാണ്. 1945 നു വേണ്ടി ഒരു പുതിയ ലുക്ക്.

ചിത്രത്തിലെ ആദ്യ ലുക്ക് നവംബറില്‍ പുറത്തുവിടും ഇതായിരുന്നു തന്റെ ചിത്രം പങ്കുവച്ചുകൊണ്ട് റാണ ട്വീറ്റ് ചെയ്തത്.

റാണയുടെ ഏറ്റവും പുതിയ ചിത്രമാണ് 1945. ഇന്ത്യാ വിഭജനത്തിനു മുന്‍പുളള കാലഘട്ടത്തെക്കുറിച്ചുളളതാണ് ചിത്രം.

കേരളത്തില്‍ കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ നാഷനല്‍ ആര്‍മിയിലെ സൈനികനായിട്ടാണ് റാണ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. റെജിന കസാന്ദ്രയാണ് ചിത്രത്തിലെ നായിക.

സത്യ ശിവയാണ് 1945 സംവിധാനം ചെയ്യുന്നത്. സത്യരാജ്, നാസര്‍, ആര്‍ജെ ബാലാജി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News