ദില്ലിയില്‍ നിന്ന് കാണാതായ മലയാളി വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും കണ്ടെത്തി

ദില്ലി: ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ വിദ്യാര്‍ഥിനികളെ കണ്ടെത്തി. പട്‌നയിലെ ഗ്രാമത്തില്‍ നിന്നാണ് മലയാളിയായ അഞ്ജലിയെയും സുഹൃത്ത് സ്തുതിയെയും കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് വീടിനടുത്തുള്ള കടയില്‍ സാധനം വാങ്ങാന്‍ പോയ അഞ്ജലിയെയും സ്തുതിയെയും കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും പട്‌നയില്‍ എത്തിയതായി കണ്ടെത്തിയിരുന്നു.

റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലും ഇവര്‍ പട്‌നയിലെത്തിയതായി സ്ഥിരീകരിച്ചു. പ്രദേശവാസികള്‍ നല്‍കിയ ഫോണ്‍സന്ദേശത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥിനികള്‍ പട്‌നയിലെത്തിയെന്ന സൂചന ലഭിച്ചത്.

കാണാതായ പെണ്‍കുട്ടികളുടെ ചിത്രവും വിവരങ്ങളും വാട്‌സ്ആപ്പില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ പ്രദേശവാസികള്‍ മനസിലാക്കിയത്.

അഞ്ജലി 10ാം ക്ലാസ് വിദ്യാര്‍ഥിനിയും, സ്തുതി 9-ാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here