നവംബര്‍ എട്ട് കരിദിനം: തീരുമാനം ഇടതുപാര്‍ട്ടികളുടെ യോഗത്തില്‍

ദില്ലി: നോട്ട് നിരോധനത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ എട്ട് കരിദിനമായി ആചരിക്കാന്‍ ഇടതുപാര്‍ട്ടികളുടെ തീരുമാനം.

ദില്ലിയില്‍ ചേര്‍ന്ന് ആറ് ഇടത് പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. നോട്ട്‌നിരോധനം രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തുവെന്ന് ഇടതുപാര്‍ട്ടികള്‍ ചൂണ്ടികാട്ടി.

സിപിഐഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, എസ്‌യുസിഎല്‍ എന്നീ ആറ് ഇടത് പാര്‍ട്ടികളാണ് ദില്ലിയില്‍ യോഗം ചേര്‍ന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തികമായി തകര്‍ത്തുവെന്ന് യോഗം വിലയിരുത്തി.

അഴിമതി ഇരട്ടിയായി വര്‍ദ്ധിച്ചു. തൊഴില്‍ ഇല്ലായ്മ രൂക്ഷമായി. ഈ സാഹചര്യത്തില്‍ നോട്ട്മാറ്റത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ എട്ട് കരിദിനമായി ആചരിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തീരുമാനിച്ചു.

നേരത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികളും നവംബര്‍ എട്ട് പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം, പ്രതിപക്ഷ ശ്രമങ്ങളെ ചെറുക്കാന്‍ നവംബര്‍ എട്ട് കള്ളപണ വിരുദ്ധ ദിനമായി ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങളില്‍ കള്ളപണ വിരുദ്ധ പ്രചാരണം നടത്തുമെന്ന് അരുണ്‍ ജറ്റ്‌ലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News