ഉള്ളിസുരയ്ക്ക് വിശ്രമം; പപ്പേട്ടനും സവര്‍ക്കറും പുതിയ താരങ്ങള്‍; മാപ്പെ‍ഴുതി നല്‍കിയെങ്കിലും റിലാക്സേഷനില്ലാത്ത പോരാട്ടമായിരുന്നു; ഒരു ട്രോള്‍ ചാകരക്കാലം കൂടി

കൊച്ചി: ആര്‍എസ്എസ് നേതാവായിരുന്ന സവര്‍ക്കറുടെ മാപ്പപേക്ഷകളെ സംബന്ധിച്ച് ബിജെപി നേതാവ് ജെ ആര്‍ പത്മകുമാറിന്റെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ ചൂടുള്ള ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.

ആര്‍എസ്എസിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും സ്വാതന്ത്ര്യ സമരകാലത്തെ നിലപാടുകള്‍ വീണ്ടും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നു. സവര്‍ക്കര്‍ ഒന്നല്ല, 6 തവണ മാപ്പ് എഴുതി നല്‍കിയിട്ടുണ്ടെന്ന പത്മകുമാറിന്റെ പരാമര്‍ശം സംഘികള്‍ക്ക് ഇപ്പോള്‍ തലവേദനയുമായി.

സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചിട്ടില്ലെന്നും സ്വാതന്ത്ര്യസമര നേതാവായിരുന്നെന്നും ന്യായീകരിച്ചു വരുമ്പോഴാണ് കണക്കുകള്‍ നിരത്തിയുള്ള സ്വന്തം നേതാവിന്റെ തന്നെ കൊട്ട്.

കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചകളിലാണ് ജെ ആര്‍ പത്മകുമാര്‍ സവര്‍ക്കറുടെ മാപ്പപേക്ഷകള്‍ പ്രതിപാദിച്ചത്. ആറ് തവണ അദ്ദേഹം ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയെന്നും ഓരോ തവണയും ഇറങ്ങി വന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയെന്നും പത്മകുമാര്‍ വാദിച്ചു.

പത്മകുമാറിന്റെ ഈ കണ്ടുപിടുത്തം കേട്ട് ചര്‍ച്ചയ്ക്കിടെ അവതാരകരും മറ്റ് അതിഥികളും ചിരിക്കുന്നവരെ സ്ഥിതിയുണ്ടായി.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുകയാണ് സവര്‍ക്കറും പത്മകുമാറും. സവര്‍ക്കറുടെ മാപ്പപേക്ഷയും ബ്രിട്ടീഷുകാരോടുള്ള ആര്‍എസ്എസിന്റെ അനുകൂല നിലപാടിനെയും ട്രോളന്മാര്‍ വെറുതെ വിടുന്നില്ല.

ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്ത സംഘപരിവാറിന്റെ പാരമ്പര്യത്തെ കണക്കിന് വിമര്‍ശിക്കുന്നുണ്ട് സോഷ്യല്‍ മീഡിയ.

ബ്രിട്ടീഷുകാരോട് സന്ധിയില്ലാതെ പോരാടി മരണപ്പെട്ട ഭഗത്സിംഗ് അടക്കമുള്ളവരെ കണ്ട് ആര്‍എസ്എസുകാര്‍ പഠിക്കണമെന്നും സോഷ്യല്‍മീഡിയ പറയുന്നു.

ട്രോള്‍ കാ‍ഴ്ചയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News