
സൗദി അറേബ്യയെ ലോകത്തിന്റെ സംഗമകേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ 50,000 കോടി ഡോളറിന്റെ വികസനപദ്ധതി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു.
ഊര്‍ജം,ജലം,ഗതാഗതം,ജൈവസാങ്കേതികത,ഭക്ഷ്യം,ഡിജിറ്റല്‍ സാങ്കേതികശാസ്ത്രം,നിര്‍മാണമേഖല,വാര്‍ത്താവിനിമയം, വിനോദം തുടങ്ങി ഒമ്പത് മേഖലകളിലായിരിക്കും പദ്ധതി കേന്ദ്രീകരിക്കുക.
സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുക, പുത്തന്‍ വ്യാവസായിക സംരംഭങ്ങള്‍ക്ക് സൗകര്യമൊരുക്കുക, ലോകോത്തര നിലവാരത്തില്‍ പ്രാദേശിക ഉത്പന്നങ്ങള്‍ വിപണിയിലിറക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, പ്രാദേശിക ഉത്പാദനശേഷി വര്‍ധിപ്പിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്.
രാജ്യത്തിനകത്തും പുറത്തുമുള്ള വന്‍കിട നിക്ഷേപകരുടെയും പൊതു നിക്ഷേപ ഫണ്ടിന്റെയും സഹായത്തോടെയായിരിക്കും 50,000 കോടി ഡോളര്‍ സമാഹരിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here