തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് കോടിയേരി

കോഴിക്കോട്: തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

ദീനദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി സര്‍ക്കുലര്‍ അയച്ചത് വിദ്യാഭ്യാസവകുപ്പ് പരിശോധിക്കണമെന്നും കേന്ദ്ര സര്‍ക്കുലര്‍ കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

ജനജാഗ്രത യാത്രയുടെ സ്വീകരണത്തില്‍ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് തോമസ് ചാണ്ടി വിഷയത്തില്‍ കോടിയേരി നിലപാട് വ്യക്തമാക്കിയത്.

പണ്ഡിറ്റ് ഭീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ അയച്ച സാഹചര്യം പരിശോധിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ കേരളത്തില്‍ നടപ്പിലാക്കിയിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News