വിക്രം ചിത്രത്തില്‍ നിന്ന് തൃഷ പിന്മാറി: പകരം മലയാളി താരം

വിക്രമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം സാമിയുടെ രണ്ടാം ഭാഗത്തില്‍ നിന്നും തൃഷ പിന്‍മാറി. തൃഷ തന്നയാണ് സാമി രണ്ടില്‍ അഭിനയിക്കുന്നില്ലെന്ന കാര്യം അറിയിച്ചത്.

തൃഷയുടെ പിന്‍മാറ്റം അണിയറപ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. ആദ്യ ഭാഗത്തിലേത് പോലെ നായിക കഥാപാത്രമാണ് തൃഷയ്ക്ക് സംവിധായകന്‍ നല്‍കിയത്.

എന്നാല്‍ ആശയപരമായ അഭിപ്രായ ഭിന്നതകള്‍ കൊണ്ട് താന്‍ ചിത്രത്തില്‍ നിന്നും പിന്മാറുന്നുവെന്നും സാമി 2ന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും തൃഷ ട്വിറ്ററില്‍ കുറിച്ചു.

2003ല്‍ പുറത്തിറങ്ങിയ സാമിയുടെ തുടര്‍ച്ചയാണ് സാമി 2. വിക്രമിനെ കോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ ഒരാളാക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഹരിയാണ്.

രണ്ടാം ഭാഗവും ഹരി തന്നെയാണ് ഒരുക്കുന്നത്. മലയാളിതാരം കീര്‍ത്തി സുരേഷും ചിത്രത്തില്‍ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News