ലോകകപ്പിലെ അത്ഭുത താരം ബ്ര്വിസ്റ്ററുടെ ഹാട്രിക്കില്‍ സാംബാ താളം നിലച്ചു; ബ്രസീലിനെ തുരത്തി ഇംഗ്ലിഷ് പട പുതുചരിത്രമെ‍ഴുതി

കൊല്‍ക്കത്ത: ഇരമ്പിയാര്‍ത്ത സാംബാ താളം കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നിലച്ചു. ഇംഗ്ലിഷ് പോരാളികള്‍ക്ക് മുന്നില്‍ ചിറകറ്റുവീണ ബ്രസീലിയന്‍ പട അണ്ടര്‍ 17 ലോകകപ്പില്‍ നിന്ന് പുറത്തായി. ആവേശ ജയത്തോടെ ഇംഗ്ലണ്ട് കലാശക്കളിയിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കി.

കുട്ടിപ്പടയുടെ ലോകകപ്പില്‍ അവസ്മരണീയ പ്രകടനം പുറത്തെടുത്ത റ്യാന്‍ ബ്രിസ്റ്ററിന്റെ ബൂട്ടുകളാണ് മഞ്ഞപ്പടയുടെ സ്വപ്‌നങ്ങളെ തച്ചുടച്ചത്. തന്റെ രണ്ടാം ഹാട്രിക് കുറിച്ച ബ്രിസ്റ്ററുടെ മികവില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം.

ബ്രസീലിന് കളം പിടിക്കാനായില്ല

പ്രതിരോധത്തിലും മുന്നേറ്റത്തിലും ഇംഗ്ലീഷ് പോരാളികള്‍ ഒരുപോലെ മികച്ചു നിന്നപ്പോള്‍ നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീലിന് കളം പിടിക്കാനായില്ല.

കളി തുടങ്ങിയതുമുതല്‍ കുതിച്ചുപാഞ്ഞ ഇംഗ്ലണ്ടിനായി പത്താം മിനിറ്റിലായിരുന്നു ക്ലോസ് റേഞ്ചിലൂടെ ബ്ര്വിസ്റ്റര്‍ ആദം വലകുലുക്കിയത്. പത്തു മിനിറ്റുകള്‍ക്കപ്പുറം വെസ്ല്‌ലി ബ്രസീലിനെ ഒപ്പമെത്തിച്ചതോടെ മത്സരം ഏഴുപതിനായിരത്തിലധികം കാണുകള്‍ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ ആവേശം അലതല്ലി.

ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പ് തന്നെ ബ്ര്വിസ്്റ്റര്‍ രണ്ടാം ഗോള്‍ നേടി ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 77ാം മിനിറ്റില്‍ തുടര്‍ച്ചയായ തന്റെ രണ്ടാം ഹാട്രിക്കിലൂടെ ബ്രിസ്റ്റര്‍ ഇംഗ്ലിഷ് പടയുടെ ജയമുറപ്പിച്ചു. ക്വാര്‍ട്ടറില്‍ അമേരിക്കയ്‌ക്കെതിരെയും ബ്ര്വിസ്റ്റര്‍ ഹാട്രിക് ഗോള്‍ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News