മോദി സര്‍ക്കാരിനെ വെല്ലുവിളിച്ച് മമത ബാനര്‍ജി; ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കില്ല; ധൈര്യമുണ്ടെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കു

കൊല്‍ക്കത്ത: മോദി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പോലെ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ധൈര്യമുണ്ടെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ മമത കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചു. കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത.

ഫോണ്‍ നമ്പര്‍ ആധാറുമായി ആരും ബന്ധിപ്പിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും മമത ആഹ്വാനം ചെയ്തു.

ഇതൊരു പ്രതിഷേധ മാര്‍ഗമാണ്

ഞാന്‍ എന്റെ ടെലിഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിച്ഛേക്കാനാണ് അവരുടെ പരിപാടിയെങ്കില്‍ അതു നടക്കട്ടെ, ഇതൊരു പ്രതിഷേധ മാര്‍ഗമാണ്. എല്ലാവരും ഈ രീതി തിരഞ്ഞെടുക്കണമെന്നും മമത പറഞ്ഞു.
സ്വകാര്യയ്ക്കു മേലുള്ള പ്രത്യക്ഷമായ കടന്നുകയറ്റമാണ് കേന്ദ്ര നടപടിയെന്ന് മമത ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News