ദീനദയാല്‍ മരിച്ചത് ദുരൂഹസാഹചര്യത്തില്‍; ബിജെപിയുടെ മൗനം വീണ്ടും ചര്‍ച്ചയാകുന്നു

ദീനദയാല്‍ ഉപാധ്യയുടെ ജന്മവാര്‍ഷികം സ്‌കൂളുകളില്‍ ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ ദീനദയാലിന്റെ മരണം കൂടുതല്‍ ചര്‍ച്ചയാകുകയാണ്.

1967 ലെ സമ്മേളനത്തില്‍ ആര്‍എസ്എസിന്റെയും ഹിന്ദുത്വരാഷ്ട്രീയത്തിന്റെയും താത്വികാചാര്യനായ പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യയ ആണ് പാര്‍ടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. മതേതരത്വമെന്ന ആശയത്തെ എതിര്‍ക്കുന്നതിനായി ഏകാത്മക മാനവദര്‍ശനം എന്ന ആശയം അവതരിപ്പിച്ച വ്യക്തിയാണ് ദീനദയാല്‍ ഉപാധ്യായ.

സംശയങ്ങള്‍ കൂടുതല്‍ ജനിപ്പിക്കുന്നു

ഹിന്ദുക്കളുടെ ഭൂമി മാത്രമാണ് ഹിന്ദുസ്ഥാന്‍ എന്ന ഗോള്‍വാള്‍ക്കറുടെ സങ്കല്‍പനത്തിന് അനുരോധമായ തത്വശാസ്ത്രം തന്നെയാണ് ദീനദയാലും മുന്നോട്ടുവെച്ചിരുന്നത്. കോഴിക്കോട്ടു നിന്ന് ജനസംഘത്തിന്റെ പ്രസിഡന്റായി.

ദീനദയാലിന്റെ ആദര്‍ശങ്ങളെക്കുറിച്ച് വാചാലമാകുമ്പോഴും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് 41-ാം ദിവസം തന്നെ അദ്ദേഹം ദുരൂഹസാഹചര്യത്തില്‍ മരിച്ചു എന്നതിനെക്കുറിച്ച് ബിജെപി മൗനംപാലിക്കുന്നു. മുഗള്‍ സരായ് റെയില്‍ സ്‌റേഷന്‍ യാര്‍ഡില്‍, കയ്യിലൊരഞ്ചുരൂപാ നോട്ടു മുറുകെ പിടിച്ചുകൊണ്ടാണ് ദീനദയാലിന്റെ ജഡം കണ്ടെത്തിയത്.

തലക്കടിയേറ്റ് ശ്വാസം മുട്ടി മരണപ്പെടുകയായിരുന്നു. നാല് പേരെ പിടികൂടി കവര്‍ച്ചയ്ക്ക് ശിക്ഷിക്കുകയായിരുന്നു കോടതി. കൊലപാതകത്തിന് തെളിവായി ഒന്നും കണ്ടെത്തിയുമില്ല.

ഏകാത്മകമാനവദര്‍ശനത്തിന്റെ താത്വികാചാര്യന്റെ മരണം സംബന്ധിച്ച ദുരൂഹത നീക്കാന്‍ ഒരു നടപടിയും കൈക്കൊള്ളാന്‍ തുടര്‍ച്ചയായി അധികാരത്തിലേറിയ ബിജെപി സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചില്ല.

‘ദീനദയാല്‍ ഉപാധ്യായ കൊല്ലപ്പെടുന്നതിന് ഉത്തരവാദികളായ അടല്‍ ബിഹാരി വാജ്‌പേയി, ബാലാസാഹബ് ദേവരസ്, നാനാജി ദേശ്മുഖ് എന്നീ നേതാക്കളെ ഗോള്‍വാള്‍ക്കര്‍ സംരക്ഷിച്ചുവെന്ന്’. ജനസംഘിന്റെ മുന്‍ അധ്യക്ഷനും ആര്‍എസ്എസ് പ്രചാരകുമായ ബല്‍രാജ് മധോക്ക് മൂന്ന് വാള്യങ്ങളായി പ്രസിദ്ധീകരിച്ച ആത്മകഥയില്‍ പറയുന്നു.

‘ഒരു കാര്യം ഉറപ്പാണ് കമ്മ്യൂണിസ്റ്റുകാരോ കവര്‍ച്ചക്കാരോ അല്ല ദീനദയാലിനെ കൊലപ്പെടുത്തിയത്. വാടകക്കൊലയാളികളാണ്. സ്വാര്‍ഥലോലുപരും സംഘിലെ കുറ്റവാസനയുള്ളവരുമായ നേതാക്കളാണ് ഗൂഢാലോചന നടത്തി കൊലപാതകം ആസൂത്രണം ചെയ്തത്’. മധോക്കിന്റെ ആത്മകഥയുടെ മൂന്നാം ഭാഗത്തിലുള്ളതാണ് സംഘ് നേതാക്കള്‍ക്ക് ഇന്നും നിഷേധിക്കാനാവാത്ത വെളിപ്പെടുത്തല്‍.

ദീനദയാലിനെ കൊന്നുതള്ളിയവരെന്ന് മധോക്ക് സംശയിക്കുന്ന കൂട്ടര്‍ തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികം ആഘോഷിക്കുന്നത്.

ഇതില്‍ നിന്നും വ്യക്തമാകുന്നത് ദീനദയാലിന്റെ ഓര്‍മപുതുക്കല്‍ നടത്തുന്ന ബിജെപി അദ്ദേഹത്തിന്റെ മരണത്തിലും തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളിലും ഉത്തരം പറയാന്‍ മടി കാട്ടുന്നത് സംശയങ്ങള്‍ കൂടുതല്‍ ജനിപ്പിക്കുന്നുവെന്നും ആരോപണം ഉയരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News