ഇനി കളി മാറും; പുത്തന്‍ ഭാവത്തില്‍ 660 സിസി ഓള്‍ട്ടോയുമായി മാരുതി

മാരുതി പുറത്തിറക്കുന്ന ഒരോ പുതിയ കാറുകള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ വലിയ സ്വാധീനമാണുള്ളത്. പുറം രാജ്യങ്ങളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ വന്നെങ്കിലും മാരുതി സുസുക്കി കുലുങ്ങിയില്ല.

ക്രോസോവര്‍ പതിപ്പിലായിരിക്കും  അവതരിക്കുക

ഇപ്പോള്‍ ഏറെ മത്സരമുള്ള എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ പുതിയ ഓള്‍ട്ടോയെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി എന്നാണ് സൂചന. ക്രോസോവര്‍ പതിപ്പിലായിരിക്കും 2018ല്‍ ഓള്‍ട്ടോ അവതരിക്കുക.

പുതിയ 660സിസി പെട്രോള്‍ എന്‍ജിനായിരിക്കും ഓള്‍ട്ടോയുടെ കരുത്ത് എന്നതാണ് ഏറെ ശ്രദ്ധേയം.

50 ബിഎച്ച്പിയും 63 എന്‍എം ടോര്‍ക്കും നല്‍കുന്ന ത്രീ-സിലിണ്ടര്‍ 658 സിസി, RO6A പെട്രോള്‍ എന്‍ജിനാണ് പുതിയ ഓള്‍ട്ടോയില്‍ മാരുതി ഉള്‍ക്കൊള്ളിക്കുക.

37 കിലോമീറ്ററാണ് പുതിയ ഓള്‍ട്ടോ കാഴ്ചവെക്കുന്ന ഇന്ധനക്ഷമത. പുതിയ ഓള്‍ട്ടോയെ കുറിച്ചുള്ള വിവരങ്ങള്‍ മാരുതി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News