ക്രിസ് ഗെയ്ല്‍ ലൈംഗിക വിവാദത്തില്‍; ലിനെ റസലിന്റെ തുറന്ന് പറച്ചില്‍ താരത്തെ അഴിക്കുള്ളിലാക്കുമോ

ക്രിസ് ഗെയ്ല്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചെന്നുവെന്ന പരാതിയുമായി മസാജ് തെറാപ്പിസ്റ്റായ ലിനെ റസല്‍ രംഗത്തുവന്നിരിക്കുകയാണ്.

2015ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ വെസ്റ്റ് ഇന്‍ഡീസ് ഡ്രസിംഗ് റൂമിലാണ് സംഭവമെന്നാണ് ലിനെയുടെ പരാതി.

കോടതിയില്‍ മൊഴി നല്‍കി

ഈ ദുരനുഭവത്തെപ്പറ്റി ലിനെ റസല്‍ പറയുന്നതിങ്ങനെ ഡ്രസ്സിംഗ് റൂമില്‍ താനെത്തിയപ്പോള്‍ എന്താണ് തിരയുന്നതെന്ന് ഗെയ്ല്‍ ചോദിച്ചു, അതിനുശേഷമാണ് ഈ നേരം ഇതാണോ നോക്കുന്നതെന്ന് പറഞ്ഞ് ഗെയ്ല്‍ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചു

കണ്ണ് മൂടി അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അവര്‍ പറയുന്നു. അതിലും അതിശയം ഈ സംഭവം നടക്കുന്നതിന്റെ തലേന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരമായ സ്മിത്തില്‍ നിന്നും ഇതേ അനുഭവം ഉണ്ടായതായി ലിനെയുടെ പരാതിയിലുണ്ട്.

കോടതിയില്‍ മൊഴി നല്‍കവെ രണ്ടുമണിക്കൂറിലധികം നേരം തനിക്ക് കരച്ചിലടക്കാനായില്ലെന്ന വേദനയും ലിനെ പങ്കുവച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News