സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപ്

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപോ ? എന്നാല്‍ അങ്ങനെയൊന്നുണ്ട്. ലോകത്തിലെ ഏക ദ്വീപ് എന്ന് തന്നെ പറയാം.

ഈ ദ്വീപ് ജപ്പാനിലാണ്, ഒക്കിനോഷിമ. ഈ ദ്വീപിന് യുനെസ്‌കോയുടെ പൈതൃക പദവിയും ലഭിച്ചിട്ടുണ്ട്.

ജപ്പാന്റെ തെക്കു പടഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും കൊറിയന്‍ പെന്‍സുലക്കും മധ്യ ഭാഗത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഒക്കിനോഷിമ. 700 ചരുരശ്ര മീറ്റര്‍ വിസ്തൃതിയാണ് ഒക്കിനോഷിമ ദ്വീപിനുള്ളത്.

ദ്വീപില്‍ കണ്ട കാര്യങ്ങള്‍  ആരോടും പങ്കുവെയ്ക്കാന്‍ പാടില്ല

നൂറ്റാണ്ടുകളായി പിന്‍തുടര്‍ന്നു വരുന്ന പാരമ്പര്യത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. കര്‍ക്കശമായ ശുദ്ധി പാലിച്ചാല്‍ മാത്രമേ ദ്വീപില്‍ പുരുഷന്‍മാര്‍ക്കു പോലും പ്രവേശനം ലഭിക്കുകയുള്ളു.

പവിത്ര ദ്വീപില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശിക്കണമെങ്കില്‍ പൂര്‍ണ്ണ നഗ്നനായിരിക്കണം. ശുദ്ധി വരുത്താന്‍ കടലില്‍ കുളിച്ചിട്ട് വേണം ഇവര്‍ ദ്വീപില്‍ പ്രവേശിക്കുവാന്‍.

ദ്വീപില്‍ കണ്ട കാര്യങ്ങള്‍ ഒന്നും ആരോടും പങ്കുവെയ്ക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. ഷിന്റോ മതത്തിന്റെ ആചാര പ്രകാരം ആര്‍ത്തവകാലം അശുദ്ധിയാണ്. അതു കൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്ന് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here