പൂനെ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് വിജയം; ലക്ഷ്യം കണ്ടത് നാല് വിക്കറ്റ് നഷ്ടത്തില്‍

പൂനെ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 46 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാന്‍ (68), ദിനേശ് കാര്‍ത്തിക്ക് (പുറത്താവാതെ 64), എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. വിരാട് കോലി (29), ഹാര്‍ദിക്ക് പാണ്ഡ്യ(30), ധോണി (18 നോട്ടൌട്ട് ) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷമാണ് കരകയറിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 230 റണ്‍സ് നേടിയത്.

ബാറ്റിംഗ് തകര്‍ച്ച നേരിട്ട ന്യൂസിലാന്‍ഡിനെ മധ്യനിരയിലെ ഹെന്റി നിക്കോള്‍സ് (42), കോളിന്‍ ഡി ഗ്രാന്റഹോമി (41), ടോം ലാതം (38) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രിത് ബുംറയും ചാഹലും രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ആദ്യ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനായിരുന്നു വിജയം. 29 ന് കാണ്‍പൂരിലാണ് പരമ്പരയിലെ മൂന്നാം മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News