അഴിമതി ബിജെപി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് കാനം; ജനജാഗ്രതാ യാത്രയുടെ കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയായി

കൊല്ലം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജനജാഗ്രതാ യാത്ര കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി.

വ്യാഴാഴ്ച്ചമുതല്‍ പത്തനംതിട്ട ജില്ലയിലാണ് യാത്ര. ഭരണിക്കാവില്‍നിന്ന് തുടങ്ങിയ യാത്ര കൊട്ടാരക്കര, ചടയമംഗലം, പുനലൂര്‍ എന്നിവിടങ്ങളിലൂടെ പത്തനാപുരത്തെത്തിയാണ് സമാപിച്ചത്.

ചൊവ്വാഴ്ചയാണ് യാത്ര കൊല്ലം ജില്ലയില്‍ പ്രവേശിച്ചത്. സ്വീകരണ കേന്ദ്രങ്ങളെയെല്ലാം വര്‍ഗീയതക്കെതിരെ സമര സജ്ജമാക്കി, കേന്ദ്ര സര്‍ക്കാരിന്റെ പൊയ്മുഖം തുറന്നുകാണിച്ചുകൊണ്ടാണ് ജാഥ പിന്നിട്ടത്.
കത്തിക്കാളുന്ന വെയിലിലും ആയിരക്കണക്കിന് ആളുകള്‍ സ്വീകരണ കേന്ദ്രങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തു.

പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും മുദ്രാവാക്യങ്ങളുടെ അകമ്പടിയിലാണ് യാത്രയെ എല്ലായിടത്തും സ്വീകരിച്ചത്.
വര്‍ഗ്ഗീയത മാത്രമല്ല, അഴിമതിയും ബിജെപി സര്‍ക്കാരിന്റെ മുഖമുദ്രയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News