അണ്ടര്‍ 17 ലോകകപ്പ്: കലാശപ്പോരാട്ടം ഇംഗ്ലണ്ടും സ്‌പെയിനും തമ്മില്‍

ദില്ലി: അണ്ടര്‍ 17 ലോകകപ്പില്‍ മാലിയെ തകര്‍ത്ത് സ്‌പെയിന്‍ ഫൈനലില്‍ കടന്നു. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് സ്‌പെയിനിന്റെ ജയം. ഫൈനലില്‍ ഇംഗ്ലണ്ടാണ് സ്‌പെനിന്റെ എതിരാളികള്‍.

ആരാധകരെ ആവേശത്തിലാഴ്ത്തിയ യൂറോപ്യന്‍ ആഫ്രിക്കന്‍ പോരാട്ടത്തില്‍ മാലിക്കെതിരെ സ്‌പെയിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ ജയിച്ചത്. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മൂന്നു മത്സരങ്ങള്‍ കളിച്ച പരിജയസമ്പത്തുമായാണ് മാലി ഇറങ്ങിയതെങ്കിലും സ്‌പെയിന്റെ ടിക്കി ടാക്കക്കു മുന്നില്‍ ആഫ്രിക്കന്‍ കരുത്തര്‍ അടിയറവ് പറഞ്ഞു.

19ാം മിനിട്ടില്‍ സ്‌പെയിന് ആദ്യ ഗോള്‍ സമ്മാനിച്ച ആബെല്‍ റൂയിസ് 43ാം മിനിട്ടില്‍ നേടിയ പെനാള്‍ട്ടിയിലൂടെ സ്‌പെയിന്റെ ജയം ഉറപ്പിച്ചു. 71-ാം മിനിട്ടില്‍ ഫെരാന്‍ ടോറസ് മികച്ച ഹെഡറിലൂടെ മൂന്നാം ഗോള്‍ കൂടെ നേടി സ്‌പെയിന്റെ വിജയം അനായാസമാക്കി.

അതേസമയം 74-ാം മിനിട്ടില്‍ നസ്സാന മാലിക്ക് ആശ്വാസ ഗോള്‍ നേടിക്കെടുത്തു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും വാശിയേറിയ പോരാട്ടവീര്യം കാഴ്ചവെച്ചപ്പോള്‍ നാല് മഞ്ഞക്കാര്‍ഡുകളാണ് റെഫറിക്ക് പുറത്തെടുക്കേണ്ടിവന്നത്.

സ്‌പെയിന്‍ ഫൈനലില്‍ എത്തിയതോടുകൂടി യൂറോപ്യന്‍ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

ഇംഗ്ലണ്ടാണ് സ്‌പെയിന്റെ എതിരാളികള്‍. 28ന് കൊല്‍ക്കട്ട വിവേകാനന്ദ സ്‌റ്റേഡിയത്തിലാണ് കൗമാരക്കളിയുടെ കലാശപ്പോരാട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News