നാടും നഗരവുമിളക്കി ജനജാഗ്രത വടക്കന്‍ മേഖലാ പര്യടനം തുടരുന്നു; യാത്രയെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങി മലബാര്‍

കോഴിക്കോട്: നാടും നഗരവുമിളക്കി ജന ജാഗ്രത വടക്കന്‍ മേഖലാ പര്യടനം തുടരുന്നു. സമീപകാലത്ത് കോഴിക്കോട് കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റത്തിനാണ് മലബാറിന്റെ ഹൃദയ ഭൂമി സാക്ഷ്യം വഹിക്കുന്നത്.

താമരശേരി ചുരത്തിന് താഴെ കാത്ത് നിന്ന കോഴിക്കോട് ജില്ലയിലെ LDF പ്രവര്‍ത്തകരുടെ ആവേശത്തിലേക്ക് വന്ന് ഇറങ്ങിയ ജനജാഗ്രത യാത്രയെ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു. ജനസഞ്ചയത്തിന്റെ ധാരാളിത്വം കൊണ്ട് സമ്പന്നമായിരുന്നു ഒരോ സ്വീകരണ കേന്ദ്രവും.

കോഴിക്കോട് അടിവാരത്ത് വെച്ച് LDF നേതാക്കളായ എളമരം കരീം, സിപിഐഎം ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍, CN ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ജാഥയെ സ്വീകരിച്ചത്.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോടിയേരിയെ ആദ്യ സ്വീകരണ കേന്ദ്രമായ തിരുവാമ്പാടിയിലേക്ക് ആനയിച്ചു. മുക്കത്ത് ചേര്‍ന്ന മഹാ സമ്മേളനത്തില്‍ വെച്ച് ജാഥ അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാബത്തിക ഉത്തേജക പാക്കേജിനെ കോടിയേരി നിശിതമായി വിമര്‍ശിച്ചു

കൊടുവള്ളിയിലെ സ്വീകരണത്തിന് ശേഷം ഒരു മണിക്കൂര്‍ വൈകിയാണ്, ബാലുശേരിലെത്തിയതെങ്കിലും വന്‍ ജനാവലിയാണ് അവിടെയും കാത്ത് നിന്നത്. സോളാര്‍ റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കിടക്കാന്‍ തക്ക വിധത്തില്‍ ജയില്‍ നല്ല രൂപത്തില്‍ നവീകരിക്കണമെന്ന് കോടിയേരി പറഞ്ഞു.

പേരാമ്പ്രയിലെ ബസ്സ്റ്റാന്‍ഡ് പരിസരം മുഴുവനായും തിങ്ങി നിറഞ്ഞ സ്വീകരണ കേന്ദ്ര മയിരുന്നു തൊട്ടടുത്ത വേദി. നാദപുരത്തെ പുറമേരിയില്‍ ഒരു കിലോമീറ്റര്‍ നീളത്തില്‍ തിങ്ങി നിറഞ്ഞ ജനാവലിയാണ് LDF ജാഥയെ വരവേല്‍റ്റത്.

നഗരം അടുത്തെങ്ങും കണ്ടിട്ടില്ലാത്ത ജനാവലിയുടെ സ്വീകരണം ഏറ്റുവാങ്ങി വടകരയിലെത്തുമ്പോള്‍ രണ്ട് മണിക്കൂര്‍ വൈകിയിരുന്നു. എന്നാല്‍ പതിനായിരങ്ങളാണ് ഇവിടെയും ജാഥയെ കാത്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News