
മുംബൈ: രാഷ്ട്രീയപ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്ന് നടന്‍ ജഗദീഷ്. മുംബൈ ഷണ്മുഖാനന്ദ ഹാളില്‍ നടന്ന പൊതുപരിപാടിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു ജഗദീഷ്.
തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് തനിക്കു പറ്റിയ ഒരു അബദ്ധമായാണ് ജഗദീഷ് വെളിപ്പെടുത്തിയത്. രാഷ്ട്രീയപ്രവര്‍ത്തകന് സാമൂഹിക പ്രതിബദ്ധത ഉണ്ടാകണമെന്നും 24 മണിക്കൂറും ജനസേവകനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാര്‍ട്ട് ടൈമായി മാത്രം രാഷ്ട്രീയത്തെ കാണാനാകില്ലെന്നും അതുകൊണ്ട് തന്നെ തനിക്കു പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും ജഗദീഷ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here