‘ഇത്രയും വലിയ ശിക്ഷ നല്‍കണമായിരുന്നോ” ട്രിനിറ്റി സ്‌കൂളിനോട് വേദനയോടെ ഗൗരിയുടെ അമ്മയുടെ ചോദ്യം; ഉത്തരവാദികള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ മരണം വരെ സത്യാഗ്രഹം

കൊല്ലം: തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ മരണം വരെ സ്‌കൂളിന് മുമ്പില്‍ കുടുംബത്തോടെ സത്യഗ്രഹം ഇരിക്കുമെന്ന് ഗൗരിയുടെ അമ്മ ശാലി.

ഇളയ മകള്‍ക്ക് നല്‍കിയ തെറ്റായ ശിക്ഷണത്തെ ചോദ്യം ചെയ്തതിന് ഇത്ര വലിയ ശിക്ഷ തന്റെ കുടുംബത്തിന് നല്‍കണമായിരുന്നോ എന്നും നെഞ്ചുപൊട്ടുന്ന വേദനയോടെ ഈ അമ്മ ചോദിക്കുന്നു.

അധ്യാപിക സിന്ധു മാനസികമായി പീഡിപ്പിച്ചു

ക്ലാസിലിരുന്ന് സംസാരിച്ചതിന് ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തുന്നതിനെ ചോദ്യം ചെയ്ത് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാളിനെ സമീപിച്ചു. വീണ്ടും കുട്ടിയെ ഇരുത്തിയപ്പോള്‍ വീണ്ടും പ്രിന്‍സിപ്പാളിനെ സമീപിച്ചു. മാനേജ്‌മെന്റ് ക്ഷമയും ചോദിച്ചു. പക്ഷെ തുടര്‍ന്നും തന്റെ മകളെ അധ്യാപിക സിന്ധു മാനസികമായി പീഡിപ്പിച്ചുവെന്നും ഗൗരിയുടെ അമ്മ ശാലി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

അധ്യാപികയുടെ മാനസികപീഢനത്തെ തുടര്‍ന്ന് ഗൗരി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിവരം സ്‌കൂള്‍ അധികൃതര്‍ വൈകിയാണ് അറിയിച്ചതെന്നും പടിയില്‍ കാല്‍ വഴുതി വീണെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും ശാലി പറഞ്ഞു.

ഗൗരിയെ രണ്ടു മണിക്കൂര്‍ മുമ്പ് തിരുവനന്തപുരത്ത് എത്തിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഗൗരി ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ശാലി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News