മകള്‍ കാമുകനൊപ്പം പോയി; പിതാവ് ഫേസ്ബുക്ക് ലൈവില്‍ ആത്മഹത്യ ചെയ്തു; ഞെട്ടിക്കുന്ന വീഡിയോ

മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ വിഷമത്തില്‍ പിതാവ് ഫേസ്ബുക്കില്‍ ലൈവ് ചെയ്ത് ജീവനൊടുക്കി.

ആത്മഹത്യയുടെ ഞെട്ടിക്കുന്ന ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. തുര്‍ക്കിയിലെ കെയ്‌സേരിയിലെ അയ്ഹാന്‍ ഉസുന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്.

മകളെക്കുറിച്ച് പറഞ്ഞ ശേഷം തോക്ക് നെറ്റിയില്‍ മുട്ടിക്കുന്നതും തുടര്‍ന്ന് വെടിയേറ്റ് താഴേയ്ക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ‘നീ സ്വന്തം കാര്യം തന്നെ നോക്കൂ’ എന്ന് പറഞ്ഞുകൊണ്ടാണ് പിതാവ് തലയിലേക്ക് നിറയൊഴിച്ചത്.

മരണം സ്വയം തെരഞ്ഞെടുത്തതാണെന്നും ആര്‍ക്കും അതില്‍ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മരിക്കാന്‍ പ്രേരിപ്പിച്ച മകള്‍ തന്റെ ശവം കാണാന്‍ പോലും വരരുതെന്നും അദ്ദേഹം പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News