കെപിസിസിയുടെ പുതിയ പട്ടികയിലും അതൃപ്തി; തുറന്നടിച്ച് സുധീരനും തരൂരും പി.സി ചാക്കോയും

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ പട്ടികയിലും അതൃപ്തി അറിയിച്ച് വി.എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍. പട്ടിക എ, ഐ ഗ്രൂപ്പുകള്‍ക്കുള്ള വീതംവെയ്പ്പാണെന്നും വിഷയത്തില്‍ രാഷ്ട്രീയകാര്യസമിതി യോഗം വിളിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് എംപിമാരും അതൃപ്തി അറിയിച്ചു

പുതിയ പട്ടിക അംഗീകരിക്കരുതെന്നാവശ്യപ്പെട്ട് നേതാക്കള്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കി. അര്‍ഹതയുള്ളവരെ ഒഴിവാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 60 കഴിഞ്ഞവരുടെ നീണ്ട നിരയാണ് പട്ടികയിലെന്നും സുധീരന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. പട്ടികയില്‍ പൊതുമാനദണ്ഡം പാലിക്കപ്പെട്ടിട്ടില്ലന്നും സുധീരന്‍ ആരോപിച്ചു.

പുതിയ ലിസ്റ്റില്‍ യുവാകള്‍ക്കും വനിതകള്‍ക്കും വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ലെന്ന് ശശി തരൂര്‍ എംപിയും പി.സി ചാക്കോയും ചൂണ്ടിക്കാട്ടി.

പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കുമുള്ള പ്രാധാന്യം കുറഞ്ഞുവെന്ന് പിസി ചാക്കോ ചൂണ്ടിക്കാട്ടി. പട്ടികയില്‍ ശശി തരൂരും മറ്റ് ചില കോണ്‍ഗ്രസ് എംപിമാരും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു.

എംപിമാര്‍ നല്‍കിയ പേരുകള്‍ പരിഗണിച്ചില്ലെന്നും ചില ആളുകള്‍ക്ക് ജില്ല മാറ്റിയാണ് ഭാരവാഹിത്വം നല്‍കിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരിക്കുകയാണ്.

ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം സമര്‍പ്പിക്കപ്പെട്ട 282 പേരടങ്ങുന്ന പട്ടികയാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി ദില്ലിയില്‍ മടങ്ങിയെത്തിയശേഷമേ കെപിസിസി പട്ടികയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യുകയുള്ളൂവെന്ന് ആണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ പറയുന്നത്.

കെപിസിസി പട്ടികയിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല എന്നതാണ് കൂടുതല്‍ നേതാക്കള്‍ പട്ടികക്കെതിരെ രംഗത്ത് എത്തിയതിലൂടെ വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News