ഐഎസ് ബന്ധം; കണ്ണൂരില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍; സംഘം നിരവധി പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് പൊലീസ്

കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന സംശയത്തില്‍ കണ്ണൂരില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും ഐഎസിലേക്ക് നിരവധി പേരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അവരെല്ലാം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരാണെന്നും പൊലീസ് അറിയിച്ചു.

ഐഎസ് ബന്ധത്തില്‍ ഇന്നലെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. തുര്‍ക്കിയില്‍ നിന്ന് പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുര്‍ക്കി പൊലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ച അഞ്ചുപേരില്‍ മൂന്നു പേരെയാണ് ഇന്നലെ പിടികൂടിയത്. മുണ്ടേരി സ്വദേശി മിഥിലാജ്, പള്ളിയത്ത് സ്വദേശി റസാഖ്, പടന്നോട്ട് മൊട്ടയിലെ റാഷിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നിരോധിത ഭീകരസംഘടനയില്‍ ചേര്‍ന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. UAPA 38,39 വകുപ്പ് പ്രകാരമാണ് കേസ്. നാലു മാസമായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News