‘അയാള്‍ എന്നെ മോശം പെണ്ണായി ചിത്രീകരിക്കുന്നു’; നായകനടനെതിരെ ആരോപണങ്ങളുമായി മുന്‍ കാമുകി

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ കാമുകി നിഹാരിക സിംഗ്. നവാസുദ്ദീന്‍ സിദ്ദീഖിയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് നിഹാരിക രംഗത്ത് വന്നിരിക്കുന്നത്.

പുസ്തകം വിറ്റ് പോവാന്‍ മോശക്കാരിയാക്കുന്നു

തന്നെക്കുറിച്ച് മോശം പരാമര്‍ശങ്ങളാണ് സിദ്ദീഖി പുസ്തകത്തില്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് നിഹാരിക ആരോപിച്ചു.

പുസ്തകം വിറ്റ് പോവാന്‍ തന്നെ മോശക്കാരിയാക്കാനാണ് അയാളുടെ ശ്രമം. സിദ്ദീഖിയുമായി തനിക്ക് പ്രണയബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ അത് മാസങ്ങള്‍ മാത്രമാണ് നീണ്ടു നിന്നതെന്നും നിഹാരിക പറഞ്ഞു.

കിടപ്പറയിലേക്ക് ക്ഷണിച്ച പെണ്ണായി ആണ് സിദ്ദീഖി തന്നെ ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകം വിറ്റഴിക്കാന്‍ സ്ത്രീയെ അപമാനിക്കാനും അയാള്‍ക്ക് മടിയില്ല. ഇത് കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും നിഹാരിക പറയുന്നു.

ആന്‍ ഓര്‍ഡിനറി ലൈഫ് എ മെമ്മോയര്‍ എന്ന പുസ്തകത്തിലാണ് സിദ്ദീഖി തന്റെ പ്രണയബന്ധത്തെക്കുറിച്ച് പറയുന്നത്. നിഹാരിക സിംഗുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഒരു അധ്യായം തന്നെ സിദ്ദീഖി ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News