ഡിക്കിയില്‍ കിടന്നാല്‍ നൂറ് രൂപ; പ്രിയന്റെ വെല്ലുവിളി ഏറ്റെടുത്ത് മോഹന്‍ലാല്‍; ഒടുവില്‍ സംഭവിച്ചത്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റേത്. എക്കാലവും ചിരിക്കുന്ന ഒരു പിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ട്.

പ്രിയദര്‍ശന്റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തില്‍ തുടങ്ങിയയാണ് ആ ബന്ധം. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പ്രധാന വേഷം ചെയ്തു. പിന്നീടങ്ങോട്ട് ഇരുവരും ഒരുമിച്ച ഒരു പിടി ചിത്രങ്ങള്‍ ഇരുവരും ഒരുമിച്ച് പൂര്‍ത്തിയാക്കി.

മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവിനെ പരമാവധി ഉപയോഗപ്പെടുത്താന്‍ പ്രിയദര്‍ശന് സാധിച്ചിരുന്നു.
ഇരുവരുടെയും സുഹൃത്താണ് മണിയന്‍പിള്ള രാജു. പ്രിയദര്‍ശന്‍ സംവിധായകനാകുന്നതിനും മുന്‍പേ തുടങ്ങിയതാണ് ഇവരുടെ സൗഹൃദം.

മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള രസകരമായ സംഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തക സമാഹാരത്തില്‍ മണിയന്‍പിള്ള രാജു.

കാറിന്റെ ഡിക്കിയില്‍ കിടന്നാല്‍ 100 രൂപ

ഉദയാ സ്റ്റുഡിയോയില്‍ നിന്നും ഷൂട്ടിങ്ങ് കഴിഞ്ഞതിന് ശേഷം താമസസ്ഥലമായ ഹോട്ടല്‍ റെയ്ബാനിലേക്ക് പോകുന്നതിനിടയിലാണ് പ്രിയദര്‍ശന്‍ കാറിന്റെ ഡിക്കിയില്‍ ഇരിക്കാന്‍ കഴിയുമോയെന്ന് വെല്ലുവിളിച്ചത്.


ഇരുട്ടും കുടുസ്സു മുറിയും പേടിയുള്ള മണിയന്‍പിള്ള ചലഞ്ച് ഏറ്റെടുക്കാതെ മിണ്ടാതിരുന്നു.എന്നാല്‍ മോഹന്‍ലാല്‍ ചാടിക്കേറി ആ വെല്ലുവിളി സ്വീകരിച്ചു.

ഹോട്ടലിലേക്ക് നാല് കിലോ മീറ്റര്‍ ദൂരമുണ്ട്. അത്രയും സമയം കാറിന്റെ ഡിക്കിയില്‍ ഇരിക്കാനാണ് പ്രിയന്‍ ആവശ്യപ്പെട്ടത്. നൂറു രൂപയാണ് ഓഫര്‍ ചെയ്തത്. നൂറല്ല ഒരു ലക്ഷം തരാമെന്ന് പറഞ്ഞാല്‍പ്പോലും താന്‍ ചെയ്യില്ലെന്നായിരുന്നു് മണിയന്‍പിള്ളയുടെ മറുപടി.

എന്നാല്‍ ഇരുവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രിയന്റെ വെല്ലുവിളി ഏറ്റെടുത്ത മോഹന്‍ലാല്‍ കാറിന്റെ ഡിക്കിയില്‍ കയറിയിരുന്നു. ഹോട്ടലിലേക്കുള്ള വഴിയില്‍ വളവില്‍ മുള്ളുവേലിയൊക്കെ ഇട്ട ഒരു ട്രാന്‍സ്ഫോമര്‍ ഉണ്ടായിരുന്നു.

പ്രിയദര്‍ശന്റെ അശ്രദ്ധമൂലം കൃത്യം ട്രാന്‍സ്‌ഫോമറില്‍ തന്നെ ഇടിച്ചു. പ്രദേശത്തെ മുഴുവന്‍ വൈദ്യുതി നിലക്കുകയും ചെയ്തു. ടെന്‍ഷനില്‍ എങ്ങനെയൊക്കെയോ ഹോട്ടലിലെത്തിയപ്പോഴാണ്് ഡിക്കിയിലെ കാര്യത്തെക്കുറിച്ച് ഓര്‍ത്തത്.

ഹോട്ടലിലെത്തിയപ്പോള്‍ റൂം ബോയ് അടുത്തെത്തിയപ്പോള്‍ ഡിക്കിയില്‍ ഒരു സാധനമുണ്ട്. എടുത്ത് നൂറ്റിമൂന്നില്‍ കൊണ്ടുവെയ്ക്കണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഡിക്കി തുറന്നപ്പോള്‍ റൂം ബോയ് ബോധം കെടുകയും ചെയ്തുവെന്ന് മണിയന്‍പിള്ള രാജു പറയുന്നു.

ഡിക്കിയില്‍ നിന്നും ഇറങ്ങി വന്ന മോഹന്‍ലാലിന്റെ ആ രൂപം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. ഡിക്കിയില്‍ ഇരുന്നതും വണ്ടിയുടെ ഇടിയുമെല്ലാമായി ആകെ വല്ലാത്ത കോലത്തിലായിരുന്നു. ആ സാഹസികതയായിരുന്നു മോഹന്‍ലാലിന്റെ സന്തോഷം. അതാണ് ലാല്‍. മണിയന്‍പിളള പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News