വിജയ് വിളിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു; ആരാധന തുറന്നു പറഞ്ഞ് ബോളിവുഡ് സൂപ്പര്‍ നായിക

ബോളീവുഡും കടന്ന് അങ്ങ് ഹോളീവുഡില്‍ എത്തി നില്‍ക്കുകയാണ് സൂപ്പര്‍ നായിക പ്രിയങ്ക ചോപ്രയുടെ അഭിനയ മികവ്. വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് തുറന്നുപറയുകയാണ് ബോളീവുഡിന്റെയും ഹോളീവുഡിന്റെയും സുപ്പര്‍ താരം പ്രിയങ്ക ചോപ്ര.

താനൊരു കട്ട വിജയ് ഫാനാണ്. വിജയ് ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യവുമുണ്ട്. ട്വിറ്ററിലൂടെയാണ് പ്രിയങ്ക തന്റെ ആഗ്രഹം തുറന്നു പറയുന്നത്. പ്രിയങ്ക തന്റെ കരിയര്‍ തുടങ്ങിയത് വിജയുടെ നായികയായി തമിഴനിലൂടെയാണ്.

വിജയ്ക്കൊപ്പം അഭിനയിക്കാന്‍ ഇനിയും അവസരം ലഭിച്ചാല്‍ അഭിനയിക്കുമെന്നാണ് താരം പറയുന്നത്. മെര്‍സലിനെപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രിയങ്കയോട് ആരാധകന്റെ ചോദ്യം.

വിജയോടൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന്, അത് തനിക്ക് ഏറെ ഇഷ്ടമാണെന്നും എന്നും വിജയുടെ വലിയ ആരാധികയാണ് താനെന്നും പ്രിയങ്ക കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News