വണ്ടി ഒാടിക്കുന്നതിനിടയില്‍ ഡ്രൈവര്‍ ഡാന്‍സ് കളിക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും

ആതിവ ശ്രദ്ധയോടെ വാഹനം ഓടിച്ചാല്‍ പോലും ചിലപ്പോള്‍ റോഡപകടങ്ങള്‍ ഉണ്ടാകും. അങ്ങനെയിരിക്കെ കൈ വിട്ട് വാഹനം ഓടിച്ചാലോ കുഴപ്പം തന്നെ . അതുക്കും മേലെ ഡ്രൈവര്‍ എഴുനേറ്റ് ഡാന്‍സ് ചെയ്യാന്‍ പോയാലോ കെങ്കേമം അല്ലേ.

ആ കടന്ന കൈ ചെയ്ത ഡ്രൈവറുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്.

വാഹനം ഓടിക്കൊണ്ടിരിക്കുന്നതിന് ഇടയില്‍ ഡ്രൈവിങ് സീറ്റില്‍ നിന്നും എഴുന്നേറ്റ് യാത്രക്കാരുടെ നേരെ തിരിഞ്ഞ് നിന്ന് വാഹനം ഓടിക്കുകയാണ് കൊളംബിയന്‍ ബസ് ഡ്രൈവര്‍.

കൊളംബിയന്‍ ഗാകന്‍ ഡാരിയോ ഗോമസിന്റെ പാട്ടും പാടി ചുവടുവയ്ക്കുന്ന ഡ്രൈവര്‍ ഇടയ്‌ക്കൊന്ന് സ്റ്റിയറിങ് അഡ്ജസ്റ്റ് ചെയ്യുന്നത് മാത്രം കാണാം.

വളവ് വരുന്നു എന്ന് യാത്രക്കാരില്‍ ഒരാള്‍ വിളിച്ചു പറയുമ്പോള്‍ ഡ്രൈവര്‍ സ്റ്റീയറിങ് വീല്‍ അഡ്ജസ്റ്റ് ചെയ്യുന്നു. ഇതുവരെ വീഡിയോ കണ്ടിരിക്കുന്ന പലര്‍ക്കും ദേഷ്യവും അത്ഭുതവുമൊക്കെ തോന്നും.

പക്ഷെ വീഡിയോയുടെ അവസാനം യഥാര്‍ഥ വസ്തുത മനസിലാവുക മുന്നില്‍ പോകുന്ന മറ്റൊരു വണ്ടിയില്‍ കെട്ടി വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു ഈ ബസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News