കേരളത്തിലെ ഗ്രൂപ്പ് അപ്രമാദിത്വം അനുവദിക്കില്ലെന്ന് രാഹുല്‍ഗാന്ധി; ഗ്രൂപ്പ് തര്‍ക്കം ആശയപരമല്ല, വ്യക്തിപരം മാത്രം

ദില്ലി: കെപിസിസി ഗ്രൂപ്പുകളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേരളത്തിലെ ഗ്രൂപ്പ് തര്‍ക്കം ആശയപരമല്ല, വ്യക്തിപരമാണന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. മൂന്നാമത് നല്‍കിയ കെപിസിസി നിര്‍വാഹക സമിതി ലിസ്റ്റിലും ഗ്രൂപ്പ് അപ്രമാദിത്വമെന്നും രാഹുല്‍ ചൂണ്ടികാട്ടി.

ഹൈക്കമാന്റ് നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും തള്ളി കെപിസിസി മൂന്നാമതും നല്‍കിയ നിര്‍വാഹകസമിതി ലിസ്റ്റാണ് എഐസിസി ഉപാധ്യക്ഷനെ പ്രകോപിപ്പിച്ചത്. ഗ്രൂപ്പുകള്‍ക്കെതിരെ ശക്തമായി രംഗത്ത് എത്തിയ രാഹുല്‍ ഗാന്ധി ഗ്രൂപ്പ് അപ്രമാദിത്വം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.

കേരളത്തിലെ ഗ്രൂപ്പ് തര്‍ക്കം ആശയപരമല്ല, വ്യക്തിപരം മാത്രമാണന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി. പ്രശ്‌നമുണ്ടാകുമ്പോള്‍ ഗ്രൂപ്പുകാര്‍ ഒരുമിച്ച് മറ്റുള്ളവരെ പുറത്താക്കുന്നു.

ഡിസംബറില്‍ അധ്യക്ഷനാകുന്ന രാഹുല്‍ എങ്ങനെയായിരിക്കും കേരളത്തിലെ ഗ്രൂപ്പുകളെ കൈകാര്യം ചെയ്യുകയെന്നും വാക്കുകളില്‍ വ്യക്തം. കെപിസിസി നല്‍കിയ മൂന്നാമത്ത ലിസ്റ്റിനെതിരെയും തര്‍ക്കം രൂക്ഷമായതിനാല്‍ ഹൈക്കമാന്റ് പട്ടിക അംഗീകരിച്ചിട്ടില്ല.

ശശി തരൂര്‍, കെ.വി തോമസ്, പി.സി ചാക്കോ തുടങ്ങിയവര്‍ ഹൈക്കമാന്റിനെ നേരിട്ട് കണ്ട് പട്ടികയില്‍ തര്‍ക്കം ഉന്നയിച്ചു. തിരുവനന്തപുരത്ത് പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളെ പോലും പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് മുതിര്‍ന്ന് നേതാക്കള്‍ ചൂണ്ടികാട്ടി.

കെ.മുരളീധരനും പ്രതിഷേധവുമായി രംഗത്തുണ്ട്. ഗ്രൂപ്പ് നേതാക്കള്‍ യുവനിരയെ പാടെ തള്ളിയെന്നും ചൂണ്ടികാട്ടപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News