പ്രിയയുടെ മരണം കൊലപാതകം തന്നെ; കുറ്റസമ്മതം നടത്തി ഭര്‍ത്താവ്; കൊലയ്ക്ക് പിന്നില്‍ വിവാഹേതരബന്ധം

ദില്ലി : ദില്ലിയില്‍ ഭര്‍ത്താവിന്റേയും മകന്റേയും കണ്‍മുന്നില്‍ വെച്ച  ഗൂണ്ടാസംഘം യുവതിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ കുറ്റം ഏറ്റുപറഞ്ഞ് ഭര്‍ത്താവായ പങ്കജ് മിശ്ര പോലീസില്‍ കീഴടങ്ങി.

മുപ്പതു വയസ്സുകാരിയായ പ്രിയമെഹ്റയാണ് മകന്റെ കണ്‍മുന്നില്‍ വെച്ച് കൊലപ്പെട്ടത്. പങ്കജ് മിശ്ര മറ്റൊരു വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

പലിശക്ക് പണമെടുത്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് ഭാര്യയുടെ മരണത്തിലേക്കെത്തിച്ചതെന്നായിരുന്നു പങ്കജിന്റെ ആദ്യത്തെ മൊഴി.

കാറിലെത്തിയ മറ്റൊരു സംഘം ആക്രമിക്കുകയായിരുന്നുവെന്നും ഭാര്യക്കുനേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.

പങ്കജ് മിശ്ര പറഞ്ഞു. എന്നാല്‍ അന്വേഷണത്തിനൊടുവില്‍ പങ്കജ് കുറ്റം ഏറ്റു പറയുകയായിരുന്നു.  പ്രിയ കൊല്ലപ്പെടുമ്പോള്‍ മകനും കാറിലുണ്ടായിരുന്നു.

ഇന്നലെ പുലര്‍ച്ചെ 4.30നാണ് കൊലപാതകം. ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ പ്രദേശമായ ഷാലിമാര്‍ ബാഗ് പരിസരിത്തു വെച്ചാണ് പ്രിയയെ കൊലപ്പെടുത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News