മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും മക്കള്‍ ഒന്നിക്കുമോ; സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം ഇതാ

സിനിമാ മേഖലയില്‍ നിന്നുള്ള സെല്‍ഫിയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ തരംഗമാവുന്നത് രണ്ടു താര പുത്രന്മാരുടെ സിനിമാ ലൊക്കേഷനില്‍ നിന്നുളള ഒരു ചിത്രം.

മോഹന്‍ലാലിന്റെ മകന്‍ പ്രണവും സുരേഷ് ഗോപിയുടെ മകന്‍ ഗോകുലും ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു സിനിമാ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രമാണിത്.

മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ പപ്പു എന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ഗോകുല്‍.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രണവും സിനിമയിലേക്ക് എത്തി. ആദി എന്ന ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് പ്രണവ് ഇപ്പോള്‍.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. താരപുത്രന്മാര്‍ രണ്ട് പേരും സിനിമാഭിനയത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ഇനി ഒന്നേ ആരാധകര്‍ക്ക് അറിയേണ്ടതുള്ളൂ

, ഒരുമിച്ചൊരു ചിത്രം ഉടന്‍ പ്രതീക്ഷിക്കാമോ എന്ന്. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ അത് ചരിത്രമാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News