രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് മേധാവിത്വം

തിരുവനന്തപുരം രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് പൂര്‍ണ മേധാവിത്വം. ഒന്നാം ഇന്നിങ്ങ്‌സില്‍ 92 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്ങ്‌സിലും ശക്തമായ നിലയിലാണ്.

6ന് 134 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങ് തുടര്‍ന്ന രാജസ്ഥാന്‍ 243 ന് ഓളൗട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി ജലജ് സക്‌സേന 8 വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിങ്ങ്‌സില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറി പിന്നിട്ട ജലജ് സക്‌സേനയും സഞ്ജു സാംസണുമാണ് ക്രീസില്‍.

ഒന്നാം ഇന്നിങ്ങ്‌സില്‍ സക്‌സേനയുടെയും രോഹന്‍ പ്രേമിന്റെയും സച്ചിന്‍ ബേബിയുടെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ കേരളം 335 റണ്‍സെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here