ബോളിവുഡ് കീഴടക്കാന്‍ സണ്ണിയുടെ പുതിയ ചിത്രം എത്തുന്നു; പാട്ട് വൈറല്‍

സണ്ണി ലിയോണ്‍ നായികയായി എത്തുന്ന പുതിയ ചിത്രമാണ് തേരാ ഇംതസാര്‍. രാജീവ് വാലിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ബാസ് ഖാനാണ് നായകന്‍.

ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. വമ്പന്‍ ഗ്ലാമറസായാണ് സണ്ണി ലിയോണ്‍ ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഖാലി ഖാലി ദില്‍ എന്ന വീഡിയോ ഗാനമാണ് എത്തിയിരിക്കുന്നത്. ഷബീര്‍ അഹമ്മദിന്റെ വരികള്‍ക്ക് രാജ് ആഷോയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അര്‍മാന്‍ മാലിക്കും പായല്‍ ദേവുമാണ് ആലാപനം.

ഗൗഹാര്‍ ഖാന്‍, ആര്യ ബബ്ബര്‍, സുധാ ചന്ദ്രന്‍ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തും. അന്‍വറുള്ള ഖാന്റേതാണ് കഥ.

രാജ് ആഷോ സംഗീതം ഒരുക്കുന്നു. ജോണി ലാലാണ് ഛായാഗ്രഹണം. നവംബര്‍ 24ന് ചിത്രം തിയേറ്ററുകളിലെത്തും.

ബഗേശ്രീ ഫിലിംസിന്റെ ബാനറില്‍ അമാന്‍ മെഹ്തയും ബിജാല്‍ മെഹ്തയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News