മലേഷ്യയില്‍ മരിച്ചത് കാമുകനെ വെട്ടി നുറുക്കിയ ഡോക്ടര്‍ ഓമന തന്നെയോ; സംശയം ബലപ്പെടുന്നു

മലേഷ്യയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് മരിച്ചുവെന്ന നിലയില്‍ പത്രങ്ങളില്‍ വന്ന ചിത്രം കാമുകനെ കൊന്നു നുറുക്കിയ കണ്ണൂരുകാരിയായ ഡോക്ടര്‍ ഓമനയാണെന്ന സംശയം ബലപ്പെടുന്നു.

മലേഷ്യയിലെ സുബാങ്ങ് ജായ സേലങ്കോര്‍ എന്ന സ്ഥലത്ത് കെട്ടിടത്തില്‍ നിന്നു വീണ് മരിച്ച അജ്ഞാത സ്ത്രീ എന്ന നിലയിലാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മലയാള പത്രങ്ങളില്‍ പരസ്യം നല്‍കിയത്. ചിത്രം കണ്ടു സംശയം തോന്നിയ ചിലരാണ് തളിപ്പറമ്പ് പൊലീസിനെ വിവരം ധരിപ്പിച്ചത്.

പയ്യന്നൂര്‍ സ്വദേശിയായ ഓമന കാമുകനായ കോണ്ട്രാക്ടര്‍ മുരളീധരനെ ഊട്ടിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് വിഷം കുത്തിവച്ച് കൊന്നശേഷം ചെറിയ കഷണങ്ങളാക്കി വെട്ടി നുറുക്കി സ്യൂട്ട് കേസിലാക്കി.

ടാക്‌സി കാറില്‍ ഊട്ടിയില്‍ കൊണ്ടു പോയി കൊക്കയില്‍ തള്ളാനായിരുന്നു ഓമനയുടെ പദ്ധതി. സംശയം തോന്നിയ കാര്‍ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്.

1996 ല്‍ ഓമന അറസ്റ്റിലായി.2001 ല്‍ ജാമ്യത്തിലിറങ്ങിയ ഓമന വ്യാജ പാസ്‌പോര്‍ട്ടില്‍ മലേഷ്യയിലേക്ക് മുങ്ങി.പിന്നീട് ഓമനയെ ആരും കണ്ടിട്ടില്ല.

നിലവില്‍ പത്രങ്ങളില്‍ വന്ന പരസ്യത്തിലെ ചിത്രത്തിന് ഓമനയുമായി സാമ്യമുണ്ടെന്ന് തനെനയാണ് നാട്ടുകാരില്‍ പലരും പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News