ദില്ലി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കെതിരെ പരിഹാസവുമായി വീണ്ടും രാഹുല്‍ ഗാന്ധി. ഡോക്ടര്‍ ജെയ്റ്റ്ലി നോട്ട് അസാധുവാക്കലും ചരക്കുസേവന നികുതിയും ഇന്ത്യന്‍ സമ്പദ്ഘടനയെ ഐസിയുവില്‍ കയറ്റിയിരിക്കുന്നു എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
ജിഎസ്ടിയുടയും നോട്ട് അസാധുവാക്കലിന്റെയും പേരില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം പോരടിക്കുന്നത് തുടരുകയാണ്.
നോട്ട് അസാധുവാക്കല്‍ ദിനം കരിദിനമായി ആചരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തിന് എതിരെ ബിജെപി രംഗത്തെത്തിയിരുന്നു, ഇതിന് പിന്നാലെയാണ് അരുണ്ജെയ്റ്റിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
ഡോക്ടര്‍ ജെയ്റ്റിലി , നോട്ട് അസാധുവാക്ക്ലും ചരക്ക് സേവന നികുതിയും ഇന്ത്യന്‍ സമ്പദ്ഘടനയെ ഐസിയുവില്‍ കയറ്റിയിരിക്കുന്നു. നിങ്ങള്‍ ആരെക്കാളും താഴെയല്ലെന്നാണ് പറയുന്നത്, എന്നാല്‍ നിങ്ങളുടെ മരുന്ന് ഫലപ്രദമല്ല, ട്വറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം.
നവംബര്‍ 8 പ്രതിപക്ഷ പാര്‍ട്ടികള്‍ കരിദിനമായി ആചരിക്കുന്നു
കുറച്ച് ദിവസങ്ങള്‍ മുന്‍പ് ചരക്ക് സേവന നികുതിയെ ഗബ്ബര്‍ സിംഗ് ടാക്സെന്നും രാഹുല്‍ഗാന്ധി വിമര്‍ശിച്ചിരുന്നു.
എന്നാല്‍ 2G അഴിമതിയും കരിമണല്‍ ഖനനവും നടത്തുന്നവര്‍ ജിഎസ്ടിയെ എതിര്‍ക്കുന്നത് സ്വാഭാവികമാണെന്നായിരുന്നു ജെയ്റ്റിലിയുടെ പ്രതികരണം.
നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരു വര്‍ഷം തികയുന്ന നവംബര്‍ 8ന് പ്രതിപക്ഷ പാര്‍ട്ടിക്ള്‍ കരിദിനമായി ആചരിക്കുമ്പോള്‍ കള്ളപ്പണ നിരോധന ദിനമായാണ് ബിജെപി ആചരിക്കുന്നത്.
डॉ जेटली, नोटबंदी और GST से अर्थव्यवस्था ICU में है।
आप कहते हैं आप किसी से कम नहीं,
मगर आपकी दवा में दम नहीं— Office of RG (@OfficeOfRG) October 26, 2017
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here