ഐഎസ് ഐസ്‌ന്റെ കേരളത്തിലെ പ്രധാന റിക്രൂട്ടിങ്ങ് ഏജന്റുമാരെ പൊലീസ് പിടികൂടി

കണ്ണൂര്‍  ഐ എസ്സിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന പ്രധാന ഏജന്റുമാര്‍ കണ്ണൂരില്‍ അറസ്റ്റിലായി.

താലിബാന്‍ ഹംസ എന്നറിയപ്പെടുന്ന യു കെ ഹംസ, അബ്ദുള്‍ മനാഫ് എന്നിവരാണ് പോലീസ് പിടിയിലായത്. 20 വര്‍ഷമായി വിദേശത്ത് കഴിയുന്ന ഹംസ ഇതുവരെ സിറിയയില്‍ പോയിട്ടില്ല.

എന്നാല്‍ സിറിയയിലേക്ക് യുവാക്കളെ അയക്കുന്ന പ്രധാന ഏജന്റാണിയാള്‍.ഐ എസ് രാജ്യാന്തര തലവന്മാരുമായി നേരിട്ട് ബന്ധമുള്ളയാള്‍ ഓസ്ട്രിയ,സ്വീറ്റ്‌സര്‍ലണ്ട് എന്നിവിടങ്ങളില്‍ വ്യാജ പാസ്‌പോര്‍ട്ടുമായ് പോയതിന് നേരത്തെ ഇയാള്‍ പോലിസ് പിടിയിലായിരുന്നു.

മംഗലാപുരത്ത് നിന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ കേന്ദ്ര ഏജന്‍സി ഹംസയെ പിടികൂടുകയായിരുന്നു.
അബ്ദുള്‍ മനാഫാണ് ഹംസയുടെ പ്രധാന സഹായി.

ദില്ലിയില്‍ പോലീസ് പിടിയിലായ ഷാജഹാന്‍,ഷജില്‍ എന്നിവരെയും ഐ.എസ്പ്രവര്‍ത്തനത്തിനിടയില്‍ മരിച്ച വാലാട് സ്വദേശി ഷഹനാദ് എന്നിവരെയും റിക്രൂട്ട് ചെയ്തത് ഹംസയാണ്.

തീവ്ര മുസ്ലീം ആശയ വാഗ്വാദങ്ങളില്‍ ഇയാള്‍ മുഴുകാറുണ്ട്. സിറിയയില്‍ നിന്ന് തിരിച്ചെത്തിയവരുമായി ഇയാള്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതാണ് പോലീസില്‍ സംശയം ജനിപ്പിച്ചത്.

ഇയാളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സിറിയയില്‍ പരിശീലനം നേടി നാട്ടിലെത്തിയ 3 പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഇവരില്‍ നിന്നാണ് ഹംസയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന്ന് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News