മെസിയേയും മറികടന്ന് കോഹ്‌ലി കുതിക്കുന്നു; ഫോബ്‌സിന്റെ ബ്രാന്‍ഡ് വാല്യുവില്‍ കോഹ് ലി മിന്നും താരം

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ കിരീടം വെക്കാത്ത രാജാവ് ആരെന്ന കാര്യത്തില്‍ സംശയം ഉണ്ടാകില്ല,

വിരാട് കോഹ് ലി തന്നെ. ടീമിന്റെ തുടര്‍ച്ചയായ വിജയങ്ങളും ബാറ്റിങ്ങില്‍ തുടരുന്ന സ്ഥിരതയും, ടീമിനെ വിജയത്തിലെത്തിക്കുന്ന നായകത്വവുമെല്ലാം കോഹ് ലിയെന്ന ക്രിക്കറ്ററുടെ മികവ് വെളിപ്പെടുത്തുന്നു.

ഏകദിന സെഞ്ചുറികളുടെ കാര്യത്തില്‍ ഇനി സാക്ഷാല്‍ സച്ചിന്‍ മാത്രമാണ് കോഹ് ലിക്ക് മുന്നിലുള്ളത്.

ഇങ്ങനെ ഒരോന്നായി വെട്ടിപ്പിടിക്കുന്നതിനിടെ മറ്റൊരു ഇതിഹാസ താരത്തെ കൂടി കോഹ് ലി മറികടന്നു. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ ആണ് കോഹ് ലി മറികടന്നത്.

ലോകത്ത് ക്രിക്കറ്റിന്റെ മുഖമായി മാറിയ കോഹ് ലി, ഫോബ്‌സിന്റെ വിലയേറിയ ലോകോത്തര കായിക താരങ്ങളുടെ പട്ടികയിലാണ് മെസിയെ പിന്തള്ളിയത്.

ബ്രാന്‍ഡ് വാല്യു നോക്കിയാണ് ഫോര്‍ബ്‌സ് കായിക താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ബാഴ്‌സ ട്രൈക്കറേക്കാള്‍ കൂടുതലാണ് കോഹ് ലിയുടെ വിപണി മൂല്യം.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് റോജര്‍ ഫെഡററാണ. ഏഴാം സ്ഥാനത്താണ് കോഹ് ലി. 4.5 മില്യണ്‍ ഡോളറാണ് കോഹ് ലിയുടെ ബ്രാന്‍ഡ് വാല്യു.

ലെബ്രോണ്‍ ജെയിംസ്, ഉസൈന്‍ ബോള്‍ട്ട്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഫില്‍ മിക്കെല്‍സന്‍, ടൈഗര്‍ വുഡ്‌സ് എന്നിവരാണ് കോഹ് ലിക്ക് മുന്നിലുള്ളത്. ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് മെസി. 13.5 മില്യണ്‍ ഡോളറാണ് മെസിയുടെ ബ്രാന്‍ഡ് വാല്യു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News