സ്വാമിയും നടിയുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ പുറത്ത്; മഠത്തില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ പ്രക്ഷോഭത്തില്‍

കന്നഡ നടിയും ഗുരുനഞ്ചേശ്വര സ്വാമിയും തമ്മിലുള്ള കിടപ്പറ രംഗങ്ങളാണ് ഇപ്പോള്‍ കര്‍ണാടകത്തിലെ സംസാര വിഷയം.
ഹനസാമരണഹള്ളി സംസ്താന പീഠം മഠത്തിന്റെ ഉപമേധാവിയും മുഖ്യ അധിപതിയുടെ മകനുമായ ദയാനന്ദന്‍ എന്ന് അറിയപ്പെടുന്ന ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമിയും ഒരു കന്നഡ നടിയും തമ്മിലുള്ള രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വീഡിയോ പുറത്തുവന്നതോടെ സ്വാമിയെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ മഠം വളഞ്ഞു. 500 വര്‍ഷത്തോളം പഴക്കമുള്ള മഠമാണ് ഹനസാമരണഹള്ളി സംസ്താന പീഠം.

ഷിമോഗയില്‍ നിന്നുള്ള നടി സ്വാമിയുമായുള്ള ബന്ധം  സ്ഥിഥീകരിച്ചുവെന്ന്‌ കന്നട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ തന്നെ മഠത്തിന്റെ ലക്ഷങ്ങള്‍ വിലയുള്ള സ്ഥലങ്ങള്‍ വിറ്റതിന് ആരോപണ വിധേയനാണ് ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here