ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനൊരുങ്ങി കോഴിക്കോട് ജില്ലാപഞ്ചായത്ത്

കോഴിക്കോട് : സാക്ഷരതാ മിഷന്‍ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കാനാണ് കോഴിക്കോട് ജില്ലാപഞ്ചായത്ത് ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സൗഹൃദ സംഗമം കോഴിക്കോട് ചേവരമ്പലത്ത് സംഘടിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ ആക്രമിക്കുന്നുവെന്ന വ്യാജ പ്രചാരണം ഉണ്ടായ സാഹചര്യത്തില്‍ അവര്‍ക്കുള്ള ഭീതി അകറ്റാനും തുടര്‍വിദ്യാഭ്യാസത്തെ കുറിച്ച് ബോധ്യപ്പെടുത്താനുമായിരുന്നു സംഗമം.

ഇതര സംസ്ഥാന തൊഴിലാളികള്‍ അന്യരല്ലെന്ന ബോധം വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മലയാളം പഠനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു.

ജില്ലാ സാക്ഷരതാ മിഷനും ചേവരമ്പലം യുവജന സ്‌പോര്‍ട്‌സ് ക്ലബ് ആന്റ് ലൈബ്രറിയും ചേര്‍ന്നാണ് ഇതര സംസ്ഥാന തൊഴിലാളി സൗഹൃദ സംഗമം സംഘടിപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News