ആദ്യത്തെ കണ്‍മണി ആണും പെണ്ണുമായി നാലുപേര്‍; ഒരുമിച്ചെത്തിയ പൊന്നോമനകളെ വരവേറ്റ് വീടും നാടും ആഘോഷത്തില്‍

തിരുവനന്തപുരം: നെടുമങ്ങാട് അരശുപറമ്പ് തച്ചരുകോണത്ത് ജീവ ഭവന്റെ മുറ്റത്ത് ഓടിക്കളിക്കാന്‍ ഒന്നല്ല നാല് പൊന്നാമനകളാണ് ഒരുമിച്ച് എത്തിയത്.

ഒരു കുട്ടിക്കായി തൊട്ടില്‍ കെട്ടി കാത്തിരുന്ന നെടുമങ്ങാട് സ്വദേശികളായ ആശക്കും ജിതിനും ദൈവം നല്‍കിയത് നാല് കണ്‍മണികളെ.ഒന്നരമാസം മുമ്പ് തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ആശ ഒരു ആണ്‍കുഞ്ഞിനും മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്കും ജന്മം നല്‍കിയത്.

നീണ്ട ദിവസത്തെ ചികിത്സ കഴിഞ്ഞ് കഴിഞ്ഞദിവസം വീട്ടിലെത്തിയ നാല് നവാഗതരെയും വലിയ ആഘോഷത്തോടെ നാട്ടുകാരും വീട്ടുകാരും വരവേറ്റത്.

ജനിക്കാന്‍ പോകുന്ന കുഞ്ഞ് ആണായാലും പെണ്ണായാലും ഓരോ പേരുമാത്രം കണ്ടുവെച്ചിരുന്ന ജിതിനും ആശയും സ്‌കാനിംഗ് കഴിഞ്ഞതോടെ നാല് പേര് കണ്ടെത്താന്‍ അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും അവസാനം നന്മനിറഞ്ഞ നാല് നല്ല പേര്തന്നെ കണ്ടെത്തി.

അശ്വജിത്,അനന്യജിത്,അനഘജിത്,ആര്യജിത് ഇവരാണ് ഇവിടത്തെ നവാഗതര്‍.നിരവധിപേരാണ് ദിവസവും നാട്ടിലെത്തിയ വിരുന്നകാരെ കാണാന്‍ കുഞ്ഞുടുപ്പും കളിപ്പാട്ടങ്ങളുമൊക്കെയായി ജീവ ഭവനിലേക്ക് എത്തുന്നത്.

എത്തുന്നവര്‍ക്കെല്ലാം അറിയേണ്ടത് ഒന്നുമാത്രം ആരാണ് മൂത്തയാള്‍ എന്നാല്‍ മിനിറ്റുകളുടെ വ്യത്യാസംമാത്രമെ ഇവര്‍ക്കുള്ളുവെങ്കിലും അശ്വജിത്താണ് ആദ്യം പിറന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News