സക്‌സേന നയിച്ചു; കേരളത്തിന് 309 റണ്‍സിന്റെ ലീഡ്

കരാര്‍ അടിസ്ഥാനത്തില്‍ കളിക്കുന്ന മധ്യപ്രദേശുകാരന്‍ ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍.

ഒന്നാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിയും രാജസ്ഥാന്റെ എട്ട് വിക്കറ്റും വീഴ്ത്തിയ സക്‌സേന രണ്ടാം ഇന്നിങ്ങ്‌സിനായി സെഞ്ച്വറി നേടി.

ഒന്നാം ഇന്നിങ്ങ്‌സില്‍ 92 റണ്‍സിന്റെ നിര്‍ണായക ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്ങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് എന്ന നിലയിലാണ്.

അര്‍ധസെഞ്ച്വറിയുമായി സഞ്ജു സാംസണാണ് സക്‌സേനയ്‌ക്കൊപ്പം ക്രീസില്‍. കേരളത്തിനിപ്പോള്‍ 309 റണ്‍സിന്റെ ലീഡുണ്ട്.

6ന് 134 എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ്ങ് തുടര്‍ന്ന രാജസ്ഥാന്‍ 243 ന് ഓളൗട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി ജലജ് സക്‌സേന 8 വിക്കറ്റ് വീഴ്ത്തി.

ഒന്നാം ഇന്നിങ്ങ്‌സില്‍ സക്‌സേനയ്‌ക്കൊപ്പം രോഹന്‍ പ്രേമിന്റെയും സച്ചിന്‍ ബേബിയുടെയും
അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ കേരളം 335 റണ്‍സെടുത്തിരുന്നു.

ഒന്നാം ഇന്നിങ്ങ്‌സിലെ ബൗളിങ്ങ് പ്രകടനം സക്‌സേന ആവര്‍ത്തിച്ചാല്‍ നാളെ രാജസ്ഥാനെതിരെ കേരളത്തിന് ജയിക്കാനാവും.

മത്സരം സമനിലയിലായാലും ഒന്നാം ഇന്നിങ്ങ്‌സ് ലീഡിന്റെ ബലത്തില്‍ കേരളത്തിന് മൂന്ന് പോയിന്റ് ലഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News