ചാരക്കേസ്; നമ്പി നാരായണന്‍റെ ഒാർമകളുടെ ഭ്രമണപഥം; ആ സത്യങ്ങള്‍ ലോകത്തോട് വിളിച്ചുപറയും

നമ്പി നാരായണന്‍റെ ആത്മകഥയായ ഒാർമകളുടെ ഭ്രമണപഥം പ്രകാശനം ചെയ്തു. ചാരക്കേസിലൂടെ ഇന്ത്യ സ്വയം വഞ്ചിച്ചതായും ഇത് ഇന്ത്യാക്കാർക്കുള്ള മുന്നറിയിപ്പാണെന്നും പ്രകാശനം നിർവഹിച്ച ശശി തരൂർ എം.പി പറഞ്ഞു.

എനിക്ക് നഷ്ടപ്പെടെണ്ടതെല്ലാം നഷ്ടമായി ഇതിന് പിന്നിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്നതാണ് ഏക ആഗ്രഹമെന്നും നമ്പി നാരായണൻ പറഞ്ഞു.

ഒാർമകളുടെ ഭ്രമണപഥം

ഇന്ത്യൻ ശാസ്ത്ര ലോകത്തെയും ഇന്ത്യയെ തന്നെ പിടിച്ചുകുലുക്കിയ ചാരക്കേസിലൂടെയുമാണ് ഒാർമകളുടെ ഭ്രമണപഥം സഞ്ചരിക്കുന്നത്. ISRO ചാരക്കേസിനെ കുറിച്ച് മാത്രമല്ല പുസ്തകം എന്ന് പറയുമ്പോ‍ഴും ചാരക്കേസ് തന്നെയാണ് പ്രധാന പ്രതിപാദ്യ വിഷയം.

ശശി തരൂർ എം.പി മാധ്യമ പ്രവർത്തകനായ എം.ജി രാധാകൃഷ്ണന് നൽകിയാണ് പുസ്തക പ്രകാശനം നിർവഹിച്ചു. ചാരക്കേസിലൂടെ ഇന്ത്യ സ്വയം വഞ്ചിച്ചതായും ഇത് ഇന്ത്യാക്കാർക്കുള്ള മുന്നറിയിപ്പാണെന്നും തരൂർ പറഞ്ഞു.

ഇൗ കേസിലൂടെ എനിക്ക് നഷ്ടപ്പെടെണ്ടതെല്ലാം നഷ്ടമായി. ആരാണ് ഇൗ കേസ് കെട്ടിചമച്ചവർ, എന്തായിരുന്നു അവരുടെ ലക്ഷ്യം, ഇതിന് പിന്നിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്നതാണ് ഏക ആഗ്രഹമെന്നും നമ്പി നാരായണൻ പറഞ്ഞു.കേസിലൂടെ ജീവിതം തന്നെ ചാരമാക്കിയ നമ്പി നാരായണനോടുള്ള ഏറ്റുപറച്ചിൽ കൂടിയായിരുന്നു ചടങ്ങ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here