
ദുബൈ: നൂറു കണക്കിന് സിനിമകളിൽ താൻ അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ ജീവിതത്തിൽ അഭിനയമില്ലെന്ന് പ്രശസ്ത നടൻ രജനീകാന്ത്. നായകനായി അഭിനയിച്ച 2.0 യുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ദുബൈ ബുർജ് അൽ അറബ് ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എത്ര കൊണ്ട് ഇത്ര ലളിതമായും വിനയപൂർവവും പെരുമാറുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്റ്റൈല്‍ മന്നന്‍ .
യഥാർത്ഥ ജീവിതം അഭിനയിക്കാനുള്ളതല്ല ജീവിക്കാനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയുടെ സംവിധായകൻ ഷങ്കർ, നിർമാതാവ് സുഭാസ്കരൻ , സംഗീത സംവിധായകൻ എ.ആർ റഹ്മാൻ, നടൻ അക്ഷയ് കുമാർ, നടി ആമി ജാക്സൺ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
സിനിമ ലോകകല
സിനിമ തമിഴ് കലയോ ഇന്ത്യൻ കലയോ അല്ല, മറിച്ച് ലോകകലയാണ്. തികച്ചും സാമൂഹിക പ്രാധാന്യവും ശാസ്ത്ര പശ്ചാത്തലവുമുള്ള ചിത്രമാണ് 2.0 യെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിലെ പരീക്ഷണങ്ങൾ താൻ എപ്പോഴും പരീക്ഷിക്കാറും പഠിക്കാറുമുണ്ടെന്ന് ഷങ്കർ പറഞ്ഞു.
ഓരോ ആഴ്ചയിലും ഒരു 3D സിനിമയെങ്കിലും കാണാറുണ്ടെന്നും ഇന്നൊവേറ്റീവ് ആയി സിനിമ എടുക്കുകയെന്നതാണ് തന്റെ താൽപര്യമെന്നും അദ്ദേഹം വിശദീകരിച്ചു. ബ്രഹ്മാണ്ഡ ചിത്രമായ 2.0 തീർത്തും വേറിട്ട ദൃശ്യ അനുഭവമായിരിക്കുമെന്നും ഷങ്കർ കൂട്ടിച്ചേർത്തു.
ഈ സിനിമയുടെ കഥ കേട്ട മുതൽ തന്നെ ആവേശമായെന്നും മികച്ച നിലയിൽ അഭിനയിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അക്ഷയ് കുമാർ പറഞ്ഞു.
രജനീകാന്ത് മനുഷ്യ സ്നേഹിയായ വ്യക്തിത്വമാണെന്നും അദ്ദേഹത്തിൽ നിന്നും പല നല്ല കാര്യങ്ങളും പഠിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അഭിപ്രായപ്പെട്ട അക്ഷയ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മുന്നിൽ നമിക്കുകയാണെന്നും പറഞ്ഞു. ഇത്തരമൊരു ആഗോള ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അക്ഷയ് പങ്കു വെച്ചു.
3 പാട്ടുകളാണ് താൻ ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നതെന്ന് എ.ആർ റഹ്മാൻ പറഞ്ഞു. ലെജൻഡുകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് സുഭാ സ്കരൻ വെളിപ്പെടുത്തി.
സിനിമ തനിക്ക് പാഷൻ ആണെന്നും അദ്ദേഹം വ്യക്തമാക്കി.
2.0 യുടെ ഓഡിയോ ലോഞ്ച് നാളെ രാത്രി 7 ന് ബുർജ് പാർക്കിൽ നടക്കും. വർണാഭമായ ആഘോഷ പരിപാടികളും ഇതോടനുബന്ധിച്ചുണ്ട്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here