മോദി ശക്തി നഷ്ടപ്പെട്ട നേതാവായി അധപതിച്ചു; രാഹുല്‍ രാജ്യം ഭരിക്കാന്‍ പ്രാപ്തനെന്ന് ശിവസേന എം പി; എന്‍ ഡി എ പാളയത്ത് ഞെട്ടല്‍

മുംബൈ: സംഘപരിവാര്‍ പാളയത്തിലെ ശക്തമായ സാന്നിധ്യമാണ് എല്ലാക്കാലത്തും ശിവസേന. ബി ജെ പിയുമായി ഇടഞ്ഞ് നില്‍ക്കാറുള്ളപ്പോഴും ആര്‍ എസ് എസിന്റെ അഭിപ്രായങ്ങളെ എല്ലാക്കാലത്തും ശിവസേന മാനിക്കാറുണ്ട്.

എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റനാള്‍ മുതല്‍ ഒളിയമ്പുകള്‍ സേനയുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്. മോദിസര്‍ക്കാരിന്റെ വിമര്‍ശകരായി എന്‍ ഡി എയില്‍ തുടരുന്ന ശിവസേന ഇപ്പോള്‍ നിലപാട് കടുപ്പിക്കുകയാണ്.

മോദി ഭരണത്തേയും മോദിയേയും അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ശിവസേന എം പി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒപ്പം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വാഴ്ത്തുന്നതിലൂടെ പുതിയ സന്ദേശമാണ് ശിവസേന മുന്നോട്ട് വയ്ക്കുന്നത്.

ജിഎസ്ടിയുടെ പ്രത്യാഘാതമുണ്ടാകും

ശിവസേന എംപി സഞ്ജയ് റാവത്താണ് അതിരൂക്ഷമായ മോദി വിമര്‍ശനവുമായി രംഗത്തെത്തിയത്. മോദി ശക്തി നഷ്ടപ്പെട്ട നേതാവായി അധപതിച്ചെന്ന വിമര്‍ശനമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. ജിഎസ്ടിയുടെ പ്രത്യാഘാതവും ജനങ്ങള്‍ക്കുള്ള അതൃപ്തിയും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും പ്രമുഖ ചാനല്‍ ചര്‍ച്ചയ്ക്കിടെ അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്നും റാവത്ത് വ്യക്തമാക്കി. ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായി റാവത്തിന്റെ പ്രസ്താവന മാറിക്കഴിഞ്ഞു. എന്‍ ഡി എ പാളയത്തില്‍ നിന്ന് രാഹുലിന് അനുകൂലമായി ഇത്രയും ശക്തമായ നിലപാടുണ്ടാകുന്നത് ഇതാദ്യമായാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here