പുതിയ 103 രാജ്യങ്ങൾ കൂടി സമ്മാനിച്ച് ബിജെപി നേതാവ് ഗോപാലകൃഷ്ണൻ; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

ബിജെപി നേതാവ് ഗോപാലകൃഷ്ണനെ പൊളിച്ച് അടുക്കി സോഷ്യൽ മീഡിയ. കൈരളി പീപ്പിൾ ടി വിയുടെ ന്യൂസ് ആൻഡ് വ്യൂസ് ചർച്ചക്കിടെയാണ് ലോക അബദ്ധം ഗോപാലകൃഷ്ണ െൻറ വായിൽ നിന്ന് വീണത്.

ജി എസ് ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വാനോളം വാ‍ഴ്ത്തിയ ഗോപാലകൃഷ്ണൻ നിലപാടുകളെ ന്യായീകരിക്കാൻ ലോകരാജ്യങ്ങളുടെ എണ്ണം പെരുപ്പിച്ചതാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

മോദി സർക്കാരിനേയുംRSS നേയും ന്യായീകരിക്കാൻ സംഘികൾ പല അടവുകളും പയറ്റാറുണ്ടെങ്കിലും ഇത് അൽപ്പം കടന്നുപോയി.

ലോകത്തെ മുന്നൂറ് രാജ്യങ്ങളിൽ ജി എസ് ടി  നടപ്പാക്കിയെന്നായിരുന്നു ഗോപാലകൃഷ്ണെൻറ കണ്ടുപിടുത്തം.

ലോകത്ത് ആകെ െഎക്യരാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങൾമാത്രം എന്നിരിക്കെയാണ് ഗോപാലകൃഷ്ണെൻറ വിചിത്ര വാദം . ചർച്ചയിൽ പങ്കെടുത്ത ഡോ. എ സമ്പത്ത് എം പിയും, പ്രമുഖ സാമ്പത്തിക വിദഗ്ദ്ധ ഡോ. മേരി ജോർജ്ജും അടക്കമുള്ളവർ അമ്പരപ്പോടെയാണ് ഇൗ വാദഗതിയെ വീക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News