10 രൂപ നാണയങ്ങള്‍ കൊണ്ട് കുട്ടികള്‍ അച്ഛന് സമ്മാനിച്ചത് ഒരു സ്‌കൂട്ടര്‍

സമ്മാനങ്ങള്‍ എല്ലാവരും നല്‍കാറുള്ളതാണ് അതില്‍ പുതുമയൊന്നുമില്ല. പക്ഷെ കുട്ടികള്‍ തങ്ങള്‍ക്ക് കിട്ടിയ പത്ത് രൂപാ നാണയങ്ങല്‍ ചേര്‍ത്തുവെച്ച് അച്ഛന് പുതിയ സ്‌കൂട്ടര്‍ സമ്മാനിച്ചാലോ.

ഇത്തരത്തില്‍ അച്ഛന് സര്‍പ്രൈസ് നല്‍കിയ ഉദയ്പൂരിലെ രണ്ട് കുട്ടികളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ താരങ്ങള്‍. അച്ഛനുള്ള ദീപാവലി സമ്മാനമായാണ് 8 വയസുകാരന്‍ യാഷിനും 13 വയസുകാരി രൂപാലും ഹോണ്ട ഷോറൂമിലെത്തി ആക്ടീവ മേടിച്ചത്.

ഷോറൂം അടയ്ക്കാറായപ്പോഴായിരുന്നു ഇരുവരും 62000 രൂപയുടെ പത്തു രൂപ നാണയങ്ങളുമായി സ്‌കൂട്ടര്‍ വാങ്ങിക്കാനെത്തിയത്

ഡീലര്‍ഷിപ്പുകാര്‍ ആദ്യമൊന്ന് ഞെട്ടുകയും ഈ കാശ് സ്വീകരിക്കാന്‍ തയ്യാറാവുകയും ചെയ്തിരുന്നില്ല. കുട്ടികളാണെന്ന് കരുതി നിരസിക്കുകയായിരുന്നു.

പിന്നീട് വാഹനം വാങ്ങിക്കുന്നതിന്റെ ഉദ്ദേശം കുട്ടികള്‍ പറഞ്ഞ് മനസിലാക്കിയപ്പോഴാണ് ഷോറൂം മാനേജര്‍ സമ്മതിച്ചത്. ഡീലര്‍ഷിപ്പിലെ ജീവനക്കാരെല്ലാം ചേര്‍ന്ന് രണ്ടര മണിക്കൂര്‍ സമയമെടുത്താണ് ഈ നാണയങ്ങളെല്ലാം എണ്ണി തിട്ടപ്പെടുത്തിയത്.

രണ്ടു വര്‍ഷമായി കുട്ടികള്‍ സ്വരൂകൂട്ടി വച്ചിരുന്ന സമ്പാദ്യമായിരുന്നു 62000 രൂപ. വീട്ടുകാര്‍ നല്‍കിയിരുന്ന പണം ഇരുവരും സൂക്ഷിച്ച് വയ്ക്കുകയായിരുന്നു.

മാതാപിതാക്കളറിയാതെ ഒരു ബന്ധുവിന്റെ സഹായത്തോടെയായിരുന്നു ഇവര്‍ ഷോറൂമിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News