ദിലീപ് ചെന്നൈയില്‍ എത്തും

ദിലീപ് നായകനാകുന്ന ‘കമ്മാരസംഭവ’ത്തിന്റെ ചിത്രീകരണം നവംബര്‍ അഞ്ച് മുതല്‍ ചെന്നൈയില്‍ ആരംഭിക്കും.

ഇതിനായി ചെന്നൈയില്‍ രണ്ടാഴ്ച്ച ദിലീപ് ഉണ്ടാകും. നവാഗതനായ രതീഷ് അമ്പാട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍.

ദിലീപും തമിഴ് താരം സിദ്ധാര്‍ത്ഥുമൊരുമിച്ചുള്ള രംഗങ്ങളാണ് ചെന്നൈയില്‍ ചിത്രീകരിക്കുന്നത്.
പിന്നീടുള്ള ചിത്രീകരണം തേനിയിലായിരിക്കും.

കമ്മാര സംഭവത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് മുരളി ഗോപിയാണ്. മുരളി ഗോപിയും ഒരു പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുണ്ട് നമിതാ പ്രമോദാണ് നായികയായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News