സാധാരണക്കാരന്‍റെ ഭാഷയില്‍ വായനക്കാരനോട് സംവദിച്ച മഹാനായ എ‍ഴുത്തുകാരന് പ്രണാമം; ദു:ഖത്തില്‍ പങ്കുചേര്‍ന്ന് മുഖ്യമന്ത്രി

ജീവിതത്തെ കാര്‍ടൂണിസ്റ്റിന്‍റെ കണ്ണോടെ കണ്ട മഹാനായ സാഹിത്യകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരന്‍റെ ഭാഷയില്‍ വായനക്കാരനോട് സംവദിച്ച, എ‍ഴുതിയതെന്തും വായിപ്പിക്കിക്കുന്ന മാസ്മര വിദ്യയുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും  മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ജീവിതത്തിന്‍റെ സമകാലിക സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള. സാധാരണക്കാരുടെ ഭാഷയിലാണ് പുനത്തില്‍ തന്‍റെ കൃതികളിലൂടെ വായനക്കാരുമായി സംവദിച്ചത്. എഴുതിയതെന്തും വായിപ്പിക്കുന്ന മാസ്മരവിദ്യ അദ്ദേഹത്തിനുണ്ടായിരുന്നു.
ജീവിതത്തെ കാര്‍ടൂണിസ്റ്റിന്‍റെ കണ്ണോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. അദ്ദേഹത്തിന്‍റെ നര്‍മത്തിനു പിറകില്‍ ആര്‍ദ്രതയുണ്ടായിരുന്നു എന്നതാണ് സവിശേഷത. പുനത്തിലിന്‍റെ മാസ്റ്റര്‍ പീസായി കണക്കാക്കുന്ന “സ്മാരക ശിലകള്‍” വടക്കേ മലബാറിലെ മതസാഹോദര്യത്തിന്‍റെ ഇതിഹാസമാണ്. ഒരു കാലഘട്ടത്തെ അതേപടിയില്‍ കൊത്തിവെച്ച കൃതിയാണ് “സ്മാരക ശിലകള്‍”. പുനത്തിലിന്‍റെ പല കൃതികളും വര്‍ഗീയതക്കെതിരായ ശക്തമായ സന്ദേശം നല്‍കുന്നതാണ്‌. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം പങ്കിടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News